തിരുവനന്തപുരം: സംഘടനയിൽ അച്ചടക്കം എല്ലാവർക്കും ബാധകമാണെന്നും വിലക്ക് ലംഘിച്ച് സി.പി.എം സെമിനാറിൽ പങ്കെടുത്താൽ കെ.വി. തോമസിനെതിരെ അച്ചടക്ക നടപടിക്ക് എ.ഐ.സി.സിയോട് ശുപാർശ ചെയ്യുമെന്നും കെ.പി.സി.സി അദ്ധ്യക്ഷൻ കെ. സുധാകരൻ പറഞ്ഞു.
സെമിനാറിൽ കെ.വി. തോമസ് ഒരിക്കലും പോകാൻ പാടില്ലെന്നാണ് കോൺഗ്രസ് നിലപാട്. ആരായാലും പാർട്ടിക്ക് വിധേയനാകണം. സമൂഹമാദ്ധ്യമങ്ങളിലൂടെ കെ.വി. തോമസിനെ അധിക്ഷേപിച്ച കോൺഗ്രസുകാർക്കെതിരെ നടപടി എടുക്കാൻ തീരുമാനിച്ചതായി അദ്ദേഹത്തോട് പറഞ്ഞിരുന്നു. അദ്ദേഹത്തെ താൻ ഭീഷണിപ്പെടുത്തിയെന്ന് പറയുന്നത് എന്താണെന്ന് അറിയില്ല.
സി.പി.എം നേതാക്കൾ തോമസിനെ സ്വാഗതം ചെയ്യുന്നതിലും രാഷ്ട്രീയമായി സംരക്ഷിക്കുമെന്ന് പ്രസ്താവന നടത്തുന്നതിലുമൊക്കെയുള്ള അഭിപ്രായം പിന്നീട് പറയാം. ഇ.പി. ജയരാജന്റെ പ്രസ്താവനകളോട് പ്രതികരിക്കാൻ ഉദ്ദേശിക്കുന്നില്ല. തന്റെ രാഷ്ട്രീയ നിലപാട് എം.വി. ജയരാജൻ തീരുമാനിക്കേണ്ടെന്നും സുധാകരൻ പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |