SignIn
Kerala Kaumudi Online
Thursday, 25 April 2024 4.16 PM IST

കെ. സുധാകരന്റെ ബന്ധുവീട് ആക്രമിച്ചു

p

കണ്ണൂർ: വിമാനത്തിൽ മുഖ്യമന്ത്രിക്ക് നേരെ യൂത്ത് കോൺഗ്രസ് പ്രവർത്തകർ പ്രതിഷേധിച്ചതിനു പിന്നാലെ കണ്ണൂർ ജില്ലയിൽ പരക്കെ അക്രമം അരങ്ങേറി. കെ .പി .സി .സി പ്രസിഡന്റ് കെ.സുധാകരൻ എം.പിയുടെ ഭാര്യ സ്മിതയുടെ സഹോദരി റീത്തയുടെ ആഡൂരിലെ വീടിന് നേരെ അക്രമമുണ്ടായി. അക്രമത്തിന് പിന്നിൽ സി.പി. എം പ്രവർത്തകരാണെന്ന് കോൺഗ്രസ് ആരോപിച്ചു. തലശ്ശേരിയിൽ കോൺഗ്രസ് ഓഫീസിലെ ഫർണിച്ചറുകളും ജനൽ പാളികളും അടിച്ചു തകർത്തു. പ്രകടനമായി എത്തിയ സംഘം ഓഫീസിനു നേരെ അക്രമം അഴിച്ചുവിടുകയായിരുന്നുവെന്ന് കോൺഗ്രസ് ആരോപിച്ചു. അമ്പതിനായിരം രൂപയുടെ നാശനഷ്ടം കണക്കാക്കുന്നു. ഓഫീസിനു നേരെ കല്ലറും നടത്തി. ഓഫീസിന്റെ ബോർഡും അടിച്ചു തകർത്തു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: SUDHAKARAN
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.