കോഴിക്കോട്: സംസ്ഥാനത്ത് കൈവന്ന തുടർഭരണം എന്തും ചെയ്യാനുള്ള ലൈസൻസാണെന്ന ധാരണ മുഖ്യമന്ത്രിക്ക് വേണ്ടെന്ന് ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രൻ പറഞ്ഞു.
സ്വകാര്യ വ്യക്തികളുടെ സ്ഥലത്ത് അതിക്രമിച്ചു കയറി കെ റെയിൽ സർവേക്കല്ല് നാട്ടാൻ കേരളം ഉത്തര കൊറിയയല്ല. കല്ലായിയിലും മാടപ്പള്ളിയിലും നടന്നത് ഭരണകൂട ഭീകരതയാണ്. ഇതിനെതിരെ ബി.ജെ.പി ജനകീയ പ്രതിരോധം തീർക്കും. സ്ത്രീകൾക്കും കുട്ടികൾക്കുമെതിരെയുണ്ടായ പൊലീസ് അതിക്രമം ജുഡിഷ്യൽ അന്വേഷണത്തിന് വിധേയമാക്കണം.സ്ത്രീകളെ പുരുഷ പൊലീസുകാരാണ് റോഡിലൂടെ വലിച്ചിഴച്ചത്. പൊലീസിനെതിരെ സംസ്ഥാന മനുഷ്യാവകാശ കമ്മിഷൻ കേസെടുക്കണം. ഗുണ്ടകളും ക്രിമിനലുകളും അഴിഞ്ഞാടുമ്പോൾ നോക്കുകുത്തികളാവുന്ന പൊലീസുകാർ പാവങ്ങളുടെ ഭൂമി കൈയേറാൻ കൂട്ടുനിൽക്കുകയാണെന്നും സുരേന്ദ്രൻ പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |