തിരുവനന്തപുരം: സിൽവർ ലൈൻ സമരത്തിലും സർക്കാരിന് ശബരിമലയിൽ നേരിട്ട അനുഭവമുണ്ടാവുമെന്ന് ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷൻ കെ. സുരേന്ദ്രൻ. സമരക്കാരോട് മുഖ്യമന്ത്രിക്ക് ഭീഷണിയുടെ സ്വരമാണെന്നും അത് നല്ലതിനല്ലെന്നും അദ്ദേഹം മാദ്ധ്യമങ്ങളോട് പറഞ്ഞു.
വിഭാഗീയതയുണ്ടാക്കി സമരം പൊളിക്കാനാണ് സർക്കാർ ശ്രമം. ആസൂത്രിതമായ നീക്കമാണ് ഇതിനായി നടത്തുന്നത്. ജാതി-മത-രാഷ്ട്രീയത്തിന് ഉപരി ജനങ്ങളുടെ സമരമാണിത്. മുസ്ലിം-ക്രിസ്ത്യൻ വിഭാഗങ്ങൾ ബി.ജെ.പിക്കൊപ്പം രംഗത്തുവരുന്നതിന്റെ കെറുവാണ് സർക്കാരിന്. മുഖം നഷ്ടപ്പെട്ട സർക്കാർ ജനങ്ങളുടെ കണ്ണിൽപ്പൊടിയിടുകയാണ്.
സിൽവർലൈനിന് കേന്ദ്രാനുമതി ലഭിക്കുമെന്ന് പറയുന്നത് വ്യാജപ്രചാരണമാണ്. ബഫർ സോൺ ഇല്ലെന്ന് മന്ത്രി സജി ചെറിയാൻ പറയുന്നതും ഉണ്ടെന്ന് കെ റെയിൽ എം.ഡി പറയുന്നതും എന്തോ മറച്ചുവയ്ക്കാനാണ്. ജനതാത്പര്യത്തിനാണ് ബി.ജെ.പി പ്രാധാന്യം നൽകുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |