കോഴിക്കോട്: സുരേഷ് ഗോപി വിഷുക്കൈനീട്ടം നൽകിയതിനെ എതിർക്കുകയും തെറ്റായി വ്യാഖ്യാനിക്കുകയും ചെയ്യുന്നത് മനോനില തെറ്റിയവരാണെന്ന് ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രൻ പറഞ്ഞു. കുട്ടികൾക്കും വിദ്യാർത്ഥികൾക്കും അദ്ദേഹം വിഷുക്കൈനീട്ടം നൽകിയത് നല്ല കാര്യമാണ്. മുതിർന്ന ആളുകളെ ബഹുമാനിക്കാൻ ചിലർ കാലു തൊട്ട് വന്ദിച്ചെന്നു വരാം. അതു നമ്മുടെ സംസ്കാരത്തിന്റെ ഭാഗമാണ്. അത് വലിയ അപരാധമായി കണക്കാക്കേണ്ടതില്ല. കൈനീട്ടം കൊടുക്കരുതെന്ന് പറയാൻ ദേവസ്വം ബോർഡിന് എന്തധികാരമാണുള്ളത്. ബോർഡ് ഇല്ലാത്ത അധികാരം കാണിക്കുകയാണ്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |