മാവേലിക്കര : ഗൗരിഅമ്മയോടും വി.എസ്.അച്യുതാനന്ദനോടും കാട്ടിയ, കൊല്ലാതെ കൊല്ലുന്ന നയമാണ് മുൻമന്ത്രിയും മുതിർന്ന നേതാവുമായ ജി.സുധാകരനോടും സി.പി.എം കാട്ടുന്നതെന്ന് ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ പറഞ്ഞു. ബി.ജെ.പി ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച പഠന ശിബിരം മാവേലിക്കര വിദ്യാധിരാജ വിദ്യാപീഠം സ്കൂളിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സമ്മേളനത്തിൽ ജില്ലാ പ്രസിഡന്റ് എം.വി.ഗോപകുമാർ അദ്ധ്യക്ഷനായി.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |