തിരുവനന്തപുരം: ലോകായുക്ത ഓർഡിനൻസ് ഉൾപ്പെടെ സർക്കാർ നീക്കങ്ങൾ മറയ്ക്കാനാണ് പാലക്കാട് കൊലപാതകത്തിലൂടെ സി.പി.എം ശ്രമിക്കുന്നതെന്ന് ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ പറഞ്ഞു. സി.പി.എമ്മുകാർ സ്വന്തം പാർട്ടിക്കാരെ തല്ലിക്കൊന്ന കേസ് ആർ.എസ്.എസിന്റെ തലയിലിടാൻ പൊലീസ് ശ്രമിച്ചാൽ അത് ചെറുത്തു തോൽപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു.
ലോകായുക്തയുടെ കഴുത്ത് ഞെരിച്ച് കൊല്ലാനാണ് സർക്കാർ ശ്രമിക്കുന്നത്.യൂണിവേഴ്സിറ്റി നിയമനങ്ങൾ അട്ടിമറിക്കാനാണ് ഗവർണറുടെ അധികാരം കവരുന്നത്.പ്രതിപക്ഷം ഇതിന് കൂട്ടുനിൽക്കുകയാണെന്നും കെ.സുരേന്ദ്രൻ കുറ്റപ്പെടുത്തി.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |