കെ.സുരേന്ദ്രന് ഹൈക്കോടതി ജാമ്യം അനുവദിച്ചു

Friday 07 December 2018 10:49 AM IST
k-surendran

കൊച്ചി: ശബരിമല യുവതിപ്രവേശനവുമായി ബന്ധപ്പെട്ട പ്രതിഷേധത്തെ തുടർന്ന് അറസ്‌റ്റിലായ ബി.ജെ.പി നേതാവ് കെ.സുരേന്ദ്രന് ഹൈക്കോടതി ജാമ്യം അനുവദിച്ചു. കർശന ഉപാധികളോടെയാണ് ജാമ്യം അനുവദിച്ചിരിക്കുന്നത്. ഇതിൽ പത്തനംതിട്ട ജില്ലയിൽ പ്രവേശിക്കരുത് എന്നതാണ് ഏറ്റവും പ്രധാനപ്പെട്ടത്. ചിത്തിര ആട്ട വിശേഷദിവസം ശബരിമലയിൽ സ്ത്രീയെ തടഞ്ഞ സംഭവത്തിലാണ് സുരേന്ദ്രന് ജാമ്യം അനുവദിച്ചത്.

സുരേന്ദ്രന് ജാമ്യം അനുവദിക്കരുതെന്ന് പൊലീസ് കോടതിയിൽ ശക്തമായി വാദിച്ചെങ്കിലും അതെല്ലാം കോടതി തള്ളുകയായിരുന്നു. 21 ദിവസത്തെ ജയിൽ വാസത്തിന് ശേഷമാണ് സുരേന്ദ്രൻ മോചിതനാകുന്നത്. പത്തനംതിട്ടയിൽ പ്രവേശിക്കാൻ പാടില്ലെന്ന ഉത്തരവിനൊപ്പം രണ്ട് പേരുടെ ആൾ ജാമ്യവും രണ്ട് ലക്ഷം രൂപയുടെ ബോണ്ടും,​ പാസ്‌പോർട്ടും സുരേന്ദ്രൻ കെട്ടിവയ്‌ക്കണമെന്ന് കോടതി കൂട്ടിച്ചേർത്തു.

എന്തൊക്കെ ഉപാധികൾ ഉൾപ്പെടുത്തണം എന്ന അഭിപ്രായം ആരാഞ്ഞപ്പോഴാണ് പത്തനംതിട്ട ജില്ലയിൽ പ്രവേശിക്കരുത് എന്ന വ്യവസ്ഥ സർക്കാർ ആവശ്യപ്പെട്ടത്. ഇത് കോടതി അംഗീകരിക്കുകയായിരുന്നു.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
POPULAR IN KERALA
YOU MAY LIKE IN KERALA