വളാഞ്ചേരി: ഡോ.കെ.ടി. ജലീൽ എം.എൽ.എയെ വാഹനമിടിച്ച് കൊലപ്പെടുത്തുമെന്ന് വാട്സാപ്പിലൂടെ ഭീഷണി മുഴക്കിയ വ്യക്തിയെ വളാഞ്ചേരി പൊലീസ് അറസ്റ്റ് ചെയ്തു. തേഞ്ഞിപ്പലം പെരുവള്ളൂർ സ്വദേശി ഹംസയെയാണ്(54) അറസ്റ്റ് ചെയ്തത്. കൂലിപ്പണിക്കാരനായ ഹംസ പെട്ടെന്നുള്ള പ്രകോപനത്തെ തുടർന്നാണ് സന്ദേശം അയച്ചതെന്ന് പൊലീസ് വ്യക്തമാക്കി.ഇയാൾക്ക് വാഹനം ഓടിക്കാൻ അറിയില്ല. ചോദ്യംചെയ്ത ശേഷം അറസ്റ്റ് രേഖപ്പെടുത്തി പ്രതിയെ ജാമ്യത്തിൽ വിട്ടു. ജലീൽ പൊലീസിൽ പരാതി നൽകിയിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |