തിരുവനന്തപുരം: ഏറെ വിവാദങ്ങൾക്കൊടുവിൽ റിലീസ് ചെയ്ത 'കടുവ" എന്ന ചിത്രത്തിൽ ഭിന്നശേഷിക്കാരായ കുട്ടികളെ അധിക്ഷേപിക്കുന്നുവെന്ന പരാതിയിൽ മാപ്പുപറഞ്ഞ് നടൻ പൃഥ്വിരാജ് സുകുമാരൻ. ചിത്രത്തിലെ നായകൻ പൃഥ്വിരാജും സംവിധായകൻ ഷാജി കൈലാസും സമൂഹമാദ്ധ്യമത്തിലൂടെയാണ് ക്ഷമാപണവുമായി രംഗത്തെത്തിയത്. തെറ്റുപറ്റിയെന്നും മാപ്പു ചോദിക്കുന്നുവെന്നും പൃഥ്വി ഫേസ്ബുക്കിൽ കുറിച്ചു. മാപ്പ് തേടിയുള്ള ഷാജി കൈലാസിന്റെ കുറിപ്പ് ഷെയർ ചെയ്താണു പൃഥ്വിരാജും മാപ്പ് ചോദിച്ചത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |