കൊച്ചി: കാക്കനാട് ലഹരിമരുന്ന് കേസിലെ പ്രതികളുമായി സാമ്പത്തിക ഇടപാട് നടത്തിയ ആളെ കണ്ടെത്താൻ അന്വേഷണം കോഴിക്കോട്ടേക്ക് വ്യാപിപ്പിക്കുന്നു. ഫോൺകാൾ രേഖകളടക്കം പരിശോധിച്ച് നടത്തിയ അന്വേഷണത്തിലാണ് ഇയാളെക്കുറിച്ചുള്ള വിവരങ്ങൾ ലഭിച്ചത്.
കഴിഞ്ഞ ദിവസം 50 ലക്ഷത്തിലധികം രൂപ വില വരുന്ന എം.ഡി.എം.എയുമായി ഒരാളെ എക്സൈസ് കോഴിക്കോട് നിന്ന് പിടികൂടിയിരുന്നു. ഈ സംഭവത്തിന് കാക്കനാട് മയക്കുമരുന്ന് കേസുമായി ബന്ധമുണ്ടോ എന്നു പരിശോധിക്കുന്നുണ്ട്. എക്സൈസ് ക്രൈംബ്രാഞ്ച് അസിസ്റ്റന്റ് കമ്മിഷണർ ടി.എം. കാസിമിന്റെ നേതൃത്വത്തിലാണ് അന്വേഷണം.
മയക്കുമരുന്ന് കടത്തിന്റെ ആസൂത്രകൻ വയനാട് സ്വദേശി ജിതിനായുള്ള അന്വേഷണവും സമാന്തരമായി മുന്നോട്ട് പോകുന്നുണ്ട്. കോഴിക്കോടുള്ളവരെ കണ്ടെത്താൻ സാധിച്ചാൽ ജിതിന്റെ കൂടുതൽ വിവരങ്ങൾ ലഭിക്കുമെന്നാണ് എക്സൈസിന്റെ പ്രതീക്ഷ. പ്രതികളുടെ ഫോൺ കാൾ രേഖകളുടെ പരിശോധന ഇപ്പോഴും തുടരുകയാണ്. പുതുതായി ലഭിക്കുന്ന വിവരങ്ങളുടെ അടിസ്ഥാനത്തിൽ കൂടുതൽ പേരെ വരും ദിവസങ്ങളിൽ ചോദ്യം ചെയ്യും.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |