തിരുവനന്തപുരം: ലോക പരിസ്ഥിതി ദിനം കമ്മ്യൂണിസ്റ്റ് പാർട്ടി നേതൃത്വത്തിൽ സമുചിതമായി ആചരിക്കും. വീട്ടു വളപ്പുകളിലും പാർട്ടി ഓഫീസുകളിലും പൊതുസ്ഥലങ്ങളിലും ചെടികൾ നട്ട് പരിസ്ഥിതിദിനം വിജയിപ്പിക്കുവാൻ സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ അഭ്യർത്ഥിച്ചു. പരിസ്ഥിതി ദിനാചരണത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം നാളെ രാവിലെ പത്തരയ്ക്ക് എം.എൻ സ്മാരകത്തിൽ കാനം നിർവഹിക്കും.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |