തിരുവനന്തപുരം: സ്വാതന്ത്ര്യസമരത്തിൽ ശക്തമായ സ്വാധീനം ചെലുത്തിയ പ്രസ്ഥാനമാണ് കമ്മ്യൂണിസ്റ്റ് പാർട്ടിയെന്ന് സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ പറഞ്ഞു. എം.എൻ സ്മാരകത്തിൽ ദേശീയ പതാക ഉയർത്തിയശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം. പൂർണ സ്വരാജ് എന്ന ആശയം പ്രചരിപ്പിക്കുന്നതിനും എ.ഐ.സി.സി സമ്മേളനത്തിൽ അംഗീകരിക്കുന്നതിനും കമ്മ്യൂണിസ്റ്റ് പാർട്ടി സുപ്രധാന പങ്ക് വഹിച്ചെന്നും കാനം വ്യക്തമാക്കി. ബിനോയ് വിശ്വം എം.പി, സത്യൻ മൊകേരി, പി. വസന്തം, മാങ്കോട് രാധാകൃഷ്ണൻ, വി.പി. ഉണ്ണിക്കൃഷ്ണൻ എന്നിവർ പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |