കൊച്ചി: സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രനെ ശാരീരിക അസ്വസ്ഥതകളെത്തുടർന്ന് ഇടപ്പള്ളി അമൃത ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഞായറാഴ്ചയെത്തിയ കാനത്തിന്റെ ആരോഗ്യനില തൃപ്തികരമാണെന്ന് അദ്ദേഹത്തോട് അടുത്തവൃത്തങ്ങൾ അറിയിച്ചു. കൃത്യമായ ഇടവേളകളിൽ നടത്താറുള്ള പരിശോധനകൾ തിരക്കിട്ട പരിപാടികളെത്തുടർന്ന് വൈകിയതിനാലാണ് അഡ്മിറ്റാകേണ്ടി വന്നത്. അടുത്ത ദിവസം ആശുപത്രി വിടും.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |