തിരുവനന്തപുരം: കേന്ദ്ര സർക്കാർ ദേശീയ തലത്തിൽ കോർപ്പറേറ്റ്വത്കരണത്തിനുള്ള ശ്രമങ്ങളാണ് നടപ്പാക്കാൻ ശ്രമിക്കുന്നതെന്ന് സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ പറഞ്ഞു. എ.കെ.എസ്.ടി.യു രജത ജൂബിലി സമ്മേളനത്തിന്റെ പ്രതിനിധി സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
എ.കെ.എസ്.ടി.യു സംസ്ഥാന പ്രസിഡന്റ് എൻ. ശ്രീകുമാർ അദ്ധ്യക്ഷനായി. ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാർ, സത്യൻ മൊകേരി, സി. ദിവാകരൻ, എൻ.ടി. ശിവരാജൻ, ജയചന്ദ്രൻ കല്ലിംഗൽ, കെ.എസ്. സജികുമാർ, എസ്. സുധി കുമാർ, എസ്. നജിമുദീൻ, ടി. ഭാരതി, കെ.സി. സ്നേഹശ്രീ, ജനറൽ സെക്രട്ടറി ഒ.കെ. ജയകൃഷ്ണൻ, ട്രഷറർ കെ.എസ്. ഭരത് രാജ് എന്നിവർ സംസാരിച്ചു.
വിദ്യാഭ്യാസ സമ്മേളനം പി. സന്തോഷ് കുമാർ എം.പി ഉദ്ഘാടനം ചെയ്തു. പുരോഗമന അദ്ധ്യാപക പ്രസ്ഥാനം ഇന്നലെ, ഇന്ന് എന്ന ചരിത്രപുസ്തകം അദ്ദേഹം പ്രകാശനം ചെയ്തു. ചരിത്രകാരനും വിദ്യാഭ്യാസ വിചക്ഷണനുമായ പ്രൊഫ. വി. കാർത്തികേയൻ നായർ, മാദ്ധ്യമ പ്രവർത്തക ശ്രീദേവി പിള്ള, എൻ. ഗോപാലകൃഷ്ണൻ, എം. വിനോദ് കുമാർ, കെ.കെ. സുധാകരൻ എന്നിവർ സംസാരിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |