തിരുവനന്തപുരം: സമാരാദ്ധ്യരായ നേതാക്കളുടെ ജീവിതവും രാഷ്ട്രീയവും അടുത്തറിഞ്ഞ് മനസിലാക്കാൻ പുതുതലമുറയ്ക്ക് കഴിയണമെന്ന് സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ പറഞ്ഞു. പി.കെ.വി അനുസ്മരണസമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. മന്ത്രി ജി.ആർ. അനിൽ അദ്ധ്യക്ഷത വഹിച്ചു. മന്ത്രി കെ. രാജൻ, സി.പി.ഐ സംസ്ഥാന എക്സിക്യൂട്ടീവ് അംഗം സി. ദിവാകരൻ, കിസാൻസഭ സംസ്ഥാന പ്രസിഡന്റ് ജെ. വേണുഗോപാലൻ നായർ എന്നിവർ സംസാരിച്ചു. സി.പി.ഐ ജില്ലാ സെക്രട്ടറി മാങ്കോട് രാധാകൃഷ്ണൻ സ്വാഗതം പറഞ്ഞു.
സെപ്തംബർ 30 മുതൽ ഒക്ടോബർ മൂന്ന് വരെ തിരുവനന്തപുരത്ത് നടക്കുന്ന സി.പി.ഐ സംസ്ഥാന സമ്മേളനത്തിന്റെ ലോഗോ പ്രകാശനം കാനം രാജേന്ദ്രൻനിർവഹിച്ചു. എ.ഐ.എസ്.എഫ് മണ്ഡലം സെക്രട്ടറി പൃഥ്വിരാജാണ് ലോഗോ തയാറാക്കിയത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |