കണ്ണൂർ: ചോദ്യപേപ്പർ ചോർന്നതിനെത്തുടർന്ന് കണ്ണൂർ സർവകലാശാല ഇന്നു നടത്താനിരുന്ന രണ്ടാം സെമസ്റ്റർ ബിരുദ പരീക്ഷകൾ (ബി.എ. അഫ്സൽ ഉലമ ഒഴികെ) മാറ്റിവച്ചു. ഇംഗ്ളീഷ് ബി.എ രണ്ടാം സെമസ്റ്ററിൽ ഇന്നലെ നടന്ന റീഡിംഗ്സ് ഓൺ ലൈഫ് ആൻഡ് നേച്ചർ എന്ന പേപ്പറിന് പകരം ഇന്ന് നടക്കേണ്ടിയിരുന്ന റീഡിംഗ്സ് ഓൺ ജൻഡർ എന്ന പേപ്പറിന്റെ ചോദ്യം നൽകുകയായിരുന്നു.
ചോദ്യപേപ്പറുകളുടെ കവർ മാറിയതാണെന്നാണ് ചോർച്ച സംബന്ധിച്ച പ്രാഥമിക നിഗമനം. ശരിയായ ചോദ്യപ്പേപ്പർ നൽകി ഇന്നലത്തെ പരീക്ഷ നടത്തിയെങ്കിലും ഇന്ന് നടക്കാനിരുന്ന രണ്ടാം സെമസ്റ്റർ ബിരുദ പരീക്ഷകൾ (ബി.എ. അഫ്സൽ ഉലമ ഒഴികെ) മാറ്റിവെച്ചതായി സർവകലാശാല അറിയിക്കുകയായിരുന്നു. ചോദ്യപേപ്പർ ചോർച്ചയിൽ പ്രതിഷേധിച്ച് കെ.എസ്.യു പ്രവർത്തകർ സർവകലാശാല ആസ്ഥാനത്തേക്ക് നടത്തിയ മാർച്ച് പൊലീസ് തടഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |