SignIn
Kerala Kaumudi Online
Thursday, 25 April 2024 9.14 AM IST

കണ്ണൂർ സർവകലാശാല സെനറ്റിൽ ഗവർണർക്ക് പരോക്ഷവിമർശനം

kannur

കണ്ണൂർ: കണ്ണൂർ സർവകലാശാലാ സെനറ്റ് യോഗത്തിൽ ഗവർണറെ അതിരൂക്ഷമായി വിമർശിച്ച് ഇടതു അംഗം അവതരിപ്പിച്ച പ്രമേയം വിവാദമായതിനെ തുടർന്ന് മയപ്പെടുത്തി പിൻവലിച്ചു. ഇടതുസെനറ്റ് അംഗം ഇസ്‌മായിൽ അവതരിപ്പിച്ച പ്രമേയമാണ് യു.ഡി.എഫ് അനുകൂലികളായ സെനറ്റ് അംഗങ്ങളുടെ എതിർപ്പിനെ തുടർന്ന് പിൻവലിച്ചത്.

ഇതിനു ശേഷം സർവകലാശാലയ്‌ക്കെതിരെ ബാഹ്യമായി കടന്നാക്രമണം നടത്തുന്നത് തടയാൻ കേന്ദ്രസർക്കാരിനോട് ആവശ്യപ്പെട്ടുള്ള പ്രമേയമാണ് സർവകലാശാല ഓൺ ലൈനായി ചേർന്ന സെനറ്റ് യോഗത്തിന്റെ അംഗീകരിച്ച പ്രമേയമായി പുറത്തുവിട്ടത്. സെനറ്റിൽ നേരത്തെ അവതരിപ്പിച്ച പ്രമേയത്തെ എതിർത്തുകൊണ്ട് ഡോ. ആർ.കെ.ബിജു, എസ്.എം. ഷാനവാസ്, പി.കെ.സതിശൻ എന്നിവർ സംസാരിച്ചു. സെനറ്റിന്റെ ചെയർമാൻ കൂടിയായ വി. സി പ്രൊഫ. ഗോപിനാഥ് രവീന്ദ്രൻ, പ്രൊ.വൈസ് ചാൻസലർ സാബു അഹമ്മദ് എന്നിവരും യോഗത്തിൽ പങ്കെടുത്തു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: KANNUR UNIVERSITY
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.