SignIn
Kerala Kaumudi Online
Friday, 19 April 2024 9.46 AM IST

കരുവന്നൂർ സഹ.ബാങ്ക്: കിട്ടാൻ സാദ്ധ്യത 100 കോടി ; അധികൃതർക്ക് അലംഭാവം

p

തൃശൂർ: കരുവന്നൂർ സഹകരണബാങ്ക് പ്രതിസന്ധി മറികടക്കുന്നതിന് കൺസോർഷ്യത്തിലൂടെ 100 കോടി സമാഹരിക്കാൻ സാദ്ധ്യതയുണ്ടായിട്ടും, അത് പ്രയോജനപ്പെടുത്തുന്നതിലുള്ള അധികൃതരുടെ അലംഭാവം നിക്ഷേപകരെ ആത്മഹത്യാ മുനമ്പിലെത്തിക്കുന്നു. വിവാഹം, ചികിത്സാ തുടങ്ങിയ ആവശ്യങ്ങൾക്ക് മതിയായ തുക ലഭിക്കുന്നില്ല. കാൻസർ ചികിത്സയ്ക്കു പോലും തവണകളായി കിട്ടുന്ന ചെറുതുകയ്ക്ക് നിക്ഷേപകർ വരി നിൽക്കുകയാണ്. പണം ലഭിക്കാത്തതിനെത്തുടർന്ന് ഇരിങ്ങാലക്കുട മാപ്രാണം ഫിലോമിന ചികിത്സയിലിരിക്കെ മരിച്ചത് ബുധനാഴ്ചയാണ്.

ആവശ്യപ്പെടുന്നവർക്ക് നിക്ഷേപവും പലിശയും കൊടുക്കാനും, ചെറുവായ്പകൾ നൽകി പലിശ വരുമാനത്തിലൂടെ കരകയറാനും ആദ്യഘട്ടത്തിൽ 25 കോടി മതിയാകുമെന്നാണ് സഹകരണ ഉദ്യോഗസ്ഥരുടെ കണക്കുകൂട്ടൽ. 110 ബാങ്കുകൾ തുക നൽകാൻ സന്നദ്ധരാണ്. ഇവരുടെ പട്ടിക, ജില്ലാ സഹകരണ വകുപ്പ് സർക്കാരിനയച്ച് നാല് മാസമായിട്ടും നടപടിയില്ല. റിസർവ് ബാങ്ക് മാനദണ്ഡങ്ങൾ തടസമായതിനാൽ കൺസോർഷ്യത്തിന്റെ ലീഡ് ബാങ്കാകുന്നതിൽ നിന്ന് കേരള ബാങ്ക് പിൻമാറിയെന്നാണ് വിവരം. തകർന്ന ബാങ്കുകളുടെ പുനരുദ്ധാരണത്തിനും വികസനത്തിനും സഹകരണ വികസന ക്ഷേമ ബോർഡ്, രണ്ടു കോടി വരെ വായ്പ നൽകാറുണ്ട്. പുനരുജ്ജീവനത്തിന് നാലും വികസനത്തിന് ഏഴും ശതമാനമാണ് പലിശ. മൂന്നു മാസ തവണകളായി 10 കൊല്ലം കൊണ്ട് അടച്ചാൽ മതി. എന്നിട്ടും കരുവന്നൂരിന്റെ പുനരുദ്ധാരണത്തിന് പ്രേജക്ട് സമർപ്പിച്ചില്ല.

മരിച്ചത് മൂന്നു പേർ

ഫിലോമിനയെ കൂടാതെ മുൻ പഞ്ചായത്ത് അംഗം മുകുന്ദൻ (63) കൽപ്പണിക്കാരൻ ആലപ്പാടൻ ജോസ് (62) എന്നീ നിക്ഷേപകരും ആത്മഹത്യ ചെയ്തിരുന്നു. 20 ലക്ഷം വായ്പയെടുത്ത മുകുന്ദനോട് ജാമ്യക്കാരന്റെ ബാദ്ധ്യതയും ചേർത്ത് 80 ലക്ഷം അടയ്ക്കാൻ ആവശ്യപ്പെട്ടു. വായ്പാ തിരിച്ചടവിന് ജോസിനെയും നിർബന്ധിച്ചിരുന്നുവെന്ന് ആരോപണമുണ്ട്.

# ബാങ്കിന് കിട്ടാനുള്ള വായ്പാ കുടിശിക -250 കോടി

#പ്രതിമാസ വായ്പാ പിരിവ് - 5 കോടി

# സ്ഥിരനിക്ഷേപം-100 കോടി

#വിവാഹത്തിനും ചികിത്സയ്ക്കും നൽകുന്നത് -50,000 മുതൽ തവണകളായി

#എസ്.ബി. നിക്ഷേപത്തിൽ നിന്ന് നൽകുന്നത് -ആഴ്ചയിൽ 10,000 രൂപ

ക​രു​വ​ന്നൂ​ർ​ ​ബാ​ങ്ക്:​ ​വൃ​ദ്ധ​ ​മ​രി​ച്ച
സം​ഭ​വം​ ​അ​ന്വേ​ഷി​ക്കും​-​മ​ന്ത്രി
​ ​പ​ണം​ ​തി​രി​കെ​ ​ന​ൽ​കാ​ൻ​ ​പ്ര​ത്യേ​ക​ ​പാ​ക്കേ​ജ്

കോ​ഴി​ക്കോ​ട്:​ ​ക​രു​വ​ന്നൂ​ർ​ ​സ​ഹ​ക​ര​ണ​ ​ബാ​ങ്കി​ൽ​ ​നി​ന്ന് ​നി​ക്ഷേ​പ​ത്തു​ക​ ​തി​രി​കെ​ ​ല​ഭി​ക്കാ​ത്ത​തി​നാ​ൽ​ ​ചി​കി​ത്സ​ ​ന​ട​ത്താ​ൻ​ ​സാ​ധി​ക്കാ​തെ​ ​വൃ​ദ്ധ​ ​മ​രി​ച്ച​ ​സം​ഭ​വ​ത്തെ​ക്കു​റി​ച്ച് ​അ​ന്വേ​ഷി​ക്കു​മെ​ന്ന് ​മ​ന്ത്രി​ ​വി.​എ​ൻ.​ ​വാ​സ​വ​ൻ​ ​പ​റ​ഞ്ഞു.​ ​സം​ഭ​വ​ത്തി​ൽ​ ​കൂ​ടു​ത​ൽ​ ​വി​വ​ര​ങ്ങ​ൾ​ ​തേ​ടി​യ​ശേ​ഷം​ ​തു​ട​ർ​ ​ന​ട​പ​ടി​യു​ണ്ടാ​കും.​ ​നി​ക്ഷേ​പ​ക​രു​ടെ​ ​പ​ണം​ ​തി​രി​കെ​ ​ന​ൽ​കാ​ൻ​ ​പ്ര​ത്യേ​ക​ ​പാ​ക്കേ​ജ് ​ഉ​ണ്ടാ​ക്കി​യി​ട്ടു​ണ്ട്.​ ​അ​ത്യാ​വ​ശ്യ​ക്കാ​രാ​യ​ ​നി​ക്ഷേ​പ​ക​ർ​ക്ക് ​നാ​ല​ര​ ​ല​ക്ഷം​ ​രൂ​പാ​വ​രെ​ ​തി​രി​കെ​ ​ന​ൽ​കി​യി​ട്ടു​ണ്ട്.​ ​ബാ​ക്കി​ ​തു​ക​ ​കൂ​ടി​ ​ന​ൽ​കു​ന്ന​തി​നാ​യി​ ​കേ​ര​ള​ ​ബാ​ങ്കി​ൽ​ ​നി​ന്നും​ ​പ്ര​ത്യേ​ക​ ​ഓ​വ​ർ​ ​ഡ്രാ​ഫ്റ്റ് ​ന​ൽ​കും.

നി​ക്ഷേ​പ​ ​ഗ്യാ​ര​ന്റി​ ​സ്‌​കീ​മി​ൽ​ ​നി​ന്നും​ ​റി​സ്‌​ക് ​ഫ​ണ്ടി​ൽ​ ​നി​ന്നും​ ​സ​ഹാ​യം​ ​അ​നു​വ​ദി​ക്കും.​ ​ക​രു​വ​ന്നൂ​ർ​ ​ബാ​ങ്കി​ൽ​ ​ക​ൺ​സോ​ർ​ഷ്യം​ ​രൂ​പീ​ക​രി​ച്ച് ​പ്ര​തി​സ​ന്ധി​ ​പ​രി​ഹ​രി​ക്കാ​ൻ​ ​ശ്ര​മം​ ​ന​ട​ത്തി​യി​രു​ന്നു.​ ​എ​ന്നാ​ൽ​ ​ആ​ർ.​ബി.​ഐ​ ​എ​തി​ർ​പ്പു​യ​ർ​ത്തി​യ​തോ​ടെ​യാ​ണ് ​പ​ണം​ ​ന​ൽ​കാ​ൻ​ ​വൈ​കി​യ​ത്.

സ​ഹ​ക​ര​ണ​ ​ബാ​ങ്ക് ​നി​ക്ഷേ​പം​ ​സു​ര​ക്ഷി​ത​മാ​ക്കാ​ൻ​ ​നി​ക്ഷേ​പ​ ​ഗ്യാ​ര​ന്റി​ ​ബോ​ർ​ഡ് ​പു​നഃ​സ്ഥാ​പി​ക്കും.​ ​സ​ഹ​ക​ര​ണ​ ​മേ​ഖ​ല​യി​ൽ​ ​സു​താ​ര്യ​ത​ ​ഉ​റ​പ്പു​വ​രു​ത്താ​ൻ​ ​ഉ​ട​ൻ​ ​നി​യ​മ​ഭേ​ദ​ഗ​തി​ ​ന​ട​ത്തും.​ ​നി​യ​മ​സ​ഭ​യി​ൽ​ ​ബി​ൽ​ ​അ​വ​ത​രി​പ്പി​ക്കും.​ ​ഇ​തി​ന്റെ​ ​ക​ര​ട് ​ത​യ്യാ​റാ​ക്കി​യി​ട്ടു​ണ്ട്.​ ​പാ​ല​ക്കാ​ട് ​ക​ണ്ണ​മ്പ്ര​ ​സ​ഹ​ക​ര​ണ​ബാ​ങ്കി​ലെ​ ​അ​ഴി​മ​തി​യെ​ക്കു​റി​ച്ച് ​റി​പ്പോ​ർ​ട്ട് ​കി​ട്ടി​യാ​ൽ​ ​അ​തേ​ക്കു​റി​ച്ച് ​വ്യ​ക്ത​മാ​ക്കാ​മെ​ന്നും​ ​മ​ന്ത്രി​ ​പ​റ​ഞ്ഞു.

മൃ​ത​ദേ​ഹംപ്ര​ദ​ർ​ശ​ന​വ​സ്തു​വാ​ക്കി​യ​ത്
അ​പ​ല​പ​നീ​യം​:​ ​മ​ന്ത്രി​ ​ഡോ.​ ​ആ​ർ.​ ​ബി​ന്ദു

#​ക​ൺ​സോ​ർ​ഷ്യം​ ​രൂ​പീ​ക​ര​ണം​ ​അ​ട്ടി​മ​റി​ക്കാ​ൻ​ ​ആ​ർ.​ബി.​ഐ​യി​ൽ​ ​സ​മ്മ​ർ​ദ്ദം

തൃ​ശൂ​ർ​:​ ​ക​രു​വ​ന്നൂ​ർ​ ​സ​ഹ​ക​ര​ണ​ ​ബാ​ങ്കി​ൽ​ ​നി​ക്ഷേ​പി​ച്ച​ ​പ​ണം​ ​തി​രി​കെ​ക്കി​ട്ടാ​ഞ്ഞ​തി​നെ​ത്തു​ട​ർ​ന്ന് ​മെ​ച്ച​പ്പെ​ട്ട​ ​ചി​കി​ത്സ​ ​ല​ഭി​ക്കാ​തെ​ ​നി​ക്ഷേ​പ​ക​ ​മ​രി​ച്ച​ ​സം​ഭ​വ​ത്തി​ൽ,​ ​മൃ​ത​ദേ​ഹം​ ​ബാ​ങ്കി​ന് ​മു​ന്നി​ലെ​ത്തി​ച്ച് ​രാ​ഷ്ട്രീ​യ​ ​മു​ത​ലെ​ടു​പ്പ് ​ന​ട​ത്തി​യെ​ന്ന് ​മ​ന്ത്രി​ ​ഡോ.​ ​ആ​ർ.​ ​ബി​ന്ദു.
മൃ​ത​ദേ​ഹം​ ​പ്ര​ദ​ർ​ശ​ന​വ​സ്തു​വാ​ക്കി​യ​ത് ​അ​പ​ല​പ​നീ​യ​മാ​ണ്.​ ​പൊ​തു​ദ​ർ​ശ​ന​ത്തി​ന് ​വ​യ്ക്കാ​ൻ​ ​പ്രേ​രി​പ്പി​ച്ച​ ​രാ​ഷ്ട്രീ​യ​ക​ക്ഷി​ക​ളു​ടേ​ത് ​മോ​ശം​ ​പ്ര​വ​ർ​ത്ത​ന​മാ​ണ്.​ ​മ​ര​ണം​ ​ദാ​രു​ണ​മാ​ണ്.​ ​അ​തി​നെ​ ​രാ​ഷ്ട്രീ​യ​മാ​യി​ ​ഉ​പ​യോ​ഗി​ക്കു​ന്ന​ത് ​ശ​രി​യ​ല്ല.​ ​ദേ​വ​സി​യു​ടെ​യും​ ​ഫി​ലോ​മി​ന​യു​ടെ​യും​ ​കു​ടും​ബ​ത്തി​ന് ​ആ​വ​ശ്യ​ത്തി​ന് ​പ​ണം​ ​ന​ൽ​കി​യി​ട്ടു​ണ്ട്.
ആ​ധു​നി​ക​ ​സൗ​ക​ര്യ​ങ്ങ​ൾ​ ​സ​ർ​ക്കാ​ർ​ ​മെ​ഡി​ക്ക​ൽ​ ​കോ​ളേ​ജി​ലു​ണ്ട്.​ ​ബാ​ങ്ക് ​ജീ​വ​ന​ക്കാ​ർ​ ​മോ​ശ​മാ​യി​ ​ദേ​വ​സി​യോ​ട് ​പെ​രു​മാ​റി​യി​ട്ടു​ണ്ടെ​ങ്കി​ൽ​ ​പ​രി​ശോ​ധി​ക്കാം.​ ​ക​രു​വ​ന്നൂ​ർ​ ​ബാ​ങ്ക് ​നി​ക്ഷേ​പ​ക​രെ​ ​സം​ര​ക്ഷി​ക്കാ​ൻ​ ​കേ​ര​ള​ ​ബാ​ങ്കു​മാ​യി​ ​സ​ഹ​ക​രി​ച്ച് ​പ​ദ്ധ​തി​ ​ത​യ്യാ​റാ​ക്കും.​ ​ബാ​ങ്കി​ന് ​ക​ൺ​സോ​ർ​ഷ്യ​മെ​ന്ന​ ​ല​ക്ഷ്യം​ ​ത​ക​ർ​ത്ത​തി​നും,​ ​ആ​ർ.​ബി.​ഐ​ക്ക് ​പ​രാ​തി​ ​അ​യ​ച്ച​തി​നും​ ​പി​ന്നി​ൽ​ ​രാ​ഷ്ട്രീ​യ​ ​ല​ക്ഷ്യ​മു​ണ്ടാ​യി​രു​ന്നു.​ ​ക​ൺ​സോ​ർ​ഷ്യം​ ​രൂ​പീ​ക​ര​ണ​ത്തി​ന് ​ആ​ർ.​ബി.​ഐ​ ​മു​ന്നോ​ട്ട് ​വ​ച്ച​ ​നി​ബ​ന്ധ​ന​ക​ൾ​ ​സം​ബ​ന്ധി​ച്ച് ​സ​ർ​ക്കാ​ർ​ ​ത​ല​ത്തി​ൽ​ ​ആ​ലോ​ച​ന​ക​ൾ​ ​ന​ട​ന്നു​ ​വ​രു​ന്നു.​ ​ക​ൺ​സോ​ർ​ഷ്യം​ ​രൂ​പീ​ക​രി​ക്കു​ന്ന​തി​ന് ​മ​റ്റ് ​ബാ​ങ്കു​ക​ൾ​ ​സ​ഹ​ക​രി​ക്കു​ന്നി​ല്ലെ​ന്ന​ ​പ്ര​ചാ​ര​ണം​ ​തെ​റ്റാ​ണെ​ന്നും​ ​മ​ന്ത്രി​ ​പ​റ​ഞ്ഞു.

'​ഈ​ ​പ​ണം​ ​ഒ​രാ​ഴ്ച​ ​മു​മ്പ് ​ത​ന്നി​രു​ന്നെ​ങ്കി​ൽ...'
നി​റ​ക​ണ്ണു​ക​ളോ​ടെ​ ​ഫി​ലോ​മി​ന​യു​ടെ​ ​മ​കൻ

#​ ​മ​ന്ത്രി​മാ​ർ​ ​പ​റ​യു​ന്ന​ത​ല്ല​ ​ശ​രി
തൃ​ശൂ​ർ​:​ ​'​'​ജൂ​ൺ​ 27​നാ​ണ് ​അ​മ്മ​യെ​ ​മെ​ഡി​ക്ക​ൽ​ ​കോ​ളേ​ജി​ൽ​ ​പ്ര​വേ​ശി​പ്പി​ച്ച​ത്.​ ​അ​തി​നു​ ​ശേ​ഷം​ ​വി​ദ​ഗ്ദ്ധ​ ​ചി​കി​ത്സ​യ്ക്ക് ​പ​ണം​ ​വേ​ണ്ടി​യി​രു​ന്നു.​ ​പ​ക്ഷേ,​ ​ചി​ല്ലി​ക്കാ​ശ് ​കി​ട്ടി​യി​ട്ടി​ല്ല.​ ​കാ​ശി​ല്ലെ​ന്ന് ​പ​റ​ഞ്ഞ് ​ബാ​ങ്കു​കാ​ർ​ ​മ​ട​ക്കു​ക​യാ​യി​രു​ന്നു.​ ​മ​ന്ത്രി​മാ​ർ​ ​പ​റ​യു​ന്ന​ത് ​തെ​റ്റാ​ണ്.​ ​പ​ല​ ​ത​വ​ണ​ക​ളാ​യി​ 4.60​ ​ല​ക്ഷം​ ​ത​ന്ന​ത് ​അ​മ്മ​യെ​ ​ആ​ശു​പ​ത്രി​യി​ൽ​ ​പ്ര​വേ​ശി​പ്പി​ക്കു​ന്ന​തി​ന് ​മു​മ്പാ​യി​രു​ന്നു.​ ​മ​രി​ച്ച​പ്പോ​ൾ​ ​ത​ന്ന​ ​ര​ണ്ടു​ല​ക്ഷം​ ​ഒ​രാ​ഴ്ച​ ​മു​ൻ​പ് ​കി​ട്ടി​യി​രു​ന്നെ​ങ്കി​ൽ....​ ​'​',​ക​രു​വ​ന്നൂ​ർ​ ​സ​ഹ​ക​ര​ണ​ ​ബാ​ങ്കി​ൽ​ ​നി​ക്ഷേ​പി​ച്ച​ ​തു​ക​ ​തി​രി​കെ​ ​കി​ട്ടാ​ത്ത​തി​നാ​ൽ​ ​വി​ദ​ഗ്ദ്ധ​ ​ചി​കി​ത്സ​ ​തേ​ടാ​നാ​കാ​തെ​ ​മ​രി​ച്ച​ ​ഫി​ലാേ​മി​ന​യു​ടെ​ ​മ​ക​ൻ​ ​ഡി​നോ​ ​നി​റ​ക​ണ്ണു​ക​ളോ​ടെ​ ​പ​റ​ഞ്ഞു.
'​'​അ​മ്മ​യു​ടെ​ ​മ​ര​ണ​ത്തെ​ത്തു​ട​ർ​ന്ന് ​പ്ര​തി​ഷേ​ധ​മു​ണ്ടാ​യ​പ്പോ​ൾ,​ ​ബാ​ങ്കി​ലെ​ ​ഉ​ദ്യോ​ഗ​സ്ഥ​ർ​ ​വ​ന്ന് ​ര​ണ്ട് ​ല​ക്ഷ​ത്തി​ന്റെ​ ​ചെ​ക്ക് ​ത​ന്നു.​ ​അ​തി​ന് ​മു​ൻ​പ് ​പ​ണം​ ​കി​ട്ടാ​ൻ​ ​കു​റേ​ ​അ​ല​ഞ്ഞു.​ ​സി.​പി.​എം​ ​ജി​ല്ലാ​ ​സെ​ക്ര​ട്ട​റി​ ​എം.​എം.​ ​വ​ർ​ഗീ​സി​നെ​യ​ട​ക്കം​ ​അ​റി​യി​ച്ചി​രു​ന്നു.​ ​ഏ​ക​ദേ​ശം​ ​പ​ത്തു​ ​വ​ർ​ഷം​ ​മു​ൻ​പാ​ണ് ​നി​ര​വ​ധി​ ​ത​വ​ണ​ക​ളാ​യി​ ​പ​ണം​ ​നി​ക്ഷേ​പി​ച്ച​ത്.​ ​അ​റു​പ​ത്തി​മൂ​ന്നോ​ളം​ ​എ​ഫ്.​ഡി​ ​സ​ർ​ട്ടി​ഫി​ക്ക​റ്റു​ക​ളു​ണ്ടാ​യി​രു​ന്നു.​ ​അ​പ്പ​ന്റെ​യും​ ​അ​മ്മ​യു​ടെ​യും​ ​വ്യ​ത്യ​സ്ത​ ​അ​ക്കൗ​ണ്ടു​ക​ളാ​യി​രു​ന്നു.​ ​ദി​വ​സ​വും​ 40,000​ ​രൂ​പ​യു​ടെ​ ​മ​രു​ന്ന് ​ഉ​പ​യോ​ഗി​ക്കേ​ണ്ട​ ​അ​വ​സ്ഥ​യി​ലാ​യി​രു​ന്നു​ ​അ​മ്മ.​ ​കു​റ​ച്ചു​ ​പ​ണ​മെ​ങ്കി​ലും​ ​തി​രി​കെ​ ​കി​ട്ടാ​നാ​യി​ ​പ​ല​ത​വ​ണ​ ​ബാ​ങ്കി​ൽ​ ​ക​യ​റി​യി​റ​ങ്ങി.​ ​മും​ബ​യി​ൽ​ ​ഫാ​ർ​മ​സ്യൂ​ട്ടി​ക്ക​ൽ​ ​ക​മ്പ​നി​യി​ലാ​യി​രു​ന്നു​ ​അ​പ്പ​ൻ.​ ​പി​ന്നീ​ട് ​ഓ​ട്ടോ​ ​ഓ​ടി​ച്ചാ​ണ് ​കു​ടും​ബം​ ​പു​ല​ർ​ത്തി​യി​രു​ന്ന​ത്.​ ​സ​ർ​ക്കാ​ർ​ ​സ​ർ​വീ​സി​ൽ​ ​നി​ന്ന് ​ന​ഴ്‌​സിം​ഗ് ​അ​സി​സ്റ്റ​ന്റാ​യാ​ണ് ​അ​മ്മ​ ​വി​ര​മി​ച്ച​ത്.
എ​ന്റെ​ ​കാ​ലി​ന്റെ​ ​ലി​ഗ്‌​മെ​ന്റി​ന്റെ​ ​ശ​സ്ത്ര​ക്രി​യ​യ്ക്ക് ​പ​ണം​ ​ചോ​ദി​ച്ച​പ്പോ​ഴാ​ണ് ​പ​ല​പ്പോ​ഴാ​യി​ ​ഒ​ന്ന​ര​ല​ക്ഷം​ ​രൂ​പ​ ​ത​ന്ന​ത്.​ ​ഇ​ത​ട​ക്ക​മാ​ണ് 4.60​ ​ല​ക്ഷം​ ​ത​ന്നെ​ന്ന് ​പ​റ​യു​ന്ന​ത്.​ ​അ​മ്മ​യ്ക്ക് ​മ​സ്തി​ഷ്‌​ക​ത്തി​ലേ​ക്കു​ള​ള​ ​ഞ​ര​മ്പി​ൽ​ ​പ​ഴു​പ്പ് ​വ​ന്ന​പ്പോ​ൾ,​ ​വി​ദ​ഗ്ദ്ധ​ ​ചി​കി​ത്സ​യ്ക്ക് ​ഏ​ഴ് ​ല​ക്ഷ​ത്തോ​ളം​ ​രൂ​പ​ ​വേ​ണ​മെ​ന്ന് ​പ​റ​ഞ്ഞ​ത് ​കൊ​ണ്ടാ​ണ് ​പ​ണം​ ​ആ​വ​ശ്യ​പ്പെ​ട്ട് ​ബാ​ങ്കി​നെ​ ​പ​ല​ത​വ​ണ​ ​സ​മീ​പി​ച്ച​ത്.​'​'​ ​-​ ​ഡി​നോ​ ​കേ​ര​ള​കൗ​മു​ദി​യോ​ട് ​പ​റ​ഞ്ഞു.

ഫി​ലോ​മി​ന​യ്ക്ക് ​നാ​ടി​ന്റെ​ ​അ​ന്ത്യാ​ഞ്ജ​ലി

ഇ​രി​ങ്ങാ​ല​ക്കു​ട​:​ ​ക​രു​വ​ന്നൂ​ർ​ ​ബാ​ങ്ക് ​നി​ക്ഷേ​പ​ത്ത​ട്ടി​പ്പി​ന്റെ​ ​ഇ​ര​യാ​യ​ ​ഫി​ലോ​മി​ന​യ്ക്ക് ​നാ​ടി​ന്റെ​ ​അ​ന്ത്യാ​ഞ്ജ​ലി.​ ​മാ​പ്രാ​ണം​ ​ഹോ​ളി​ക്രോ​സ് ​പ​ള്ളി​യി​ലാ​യി​രു​ന്നു​ ​സം​സ്‌​കാ​രം.​ ​യു.​ഡി.​എ​ഫ്,​ ​ബി.​ജെ.​പി​ ​പ്ര​വ​ർ​ത്ത​ക​രും​ ​നേ​താ​ക്ക​ളും​ ​അ​ന്ത്യാ​ഞ്ജ​ലി​ ​അ​ർ​പ്പി​ക്കാ​നെ​ത്തി.​ ​ബാ​ങ്ക് ​ഭ​ര​ണ​സ​മി​തി​ ​അം​ഗ​ങ്ങ​ളും​ ​എ​ൽ.​ഡി.​എ​ഫ് ​നേ​താ​ക്ക​ളും​ ​എ​ത്തി​യി​ല്ലെ​ന്ന് ​ഫി​ലോ​മി​ന​യു​ടെ​ ​മ​ക​ൻ​ ​ഡി​നോ​ ​പ​റ​ഞ്ഞു.​ ​ക​രു​വ​ന്നൂ​ർ​ ​ബാ​ങ്ക് ​ഭ​ര​ണ​സ​മി​തി​ക്കെ​തി​രെ​ ​ന​ര​ഹ​ത്യ​ക്ക് ​കേ​സെ​ടു​ക്ക​ണ​മെ​ന്ന് ​ആ​വ​ശ്യ​പ്പെ​ട്ട് ​കേ​ര​ള​കോ​ൺ​ഗ്ര​സ് ​ഭാ​ര​വാ​ഹി​ക​ൾ​ ​ബാ​ങ്കി​ന് ​മു​ന്നി​ൽ​ ​ധ​ർ​ണ്ണ​ ​ന​ട​ത്തു​ക​യും​ ​കേ​ര​ള​ ​കോ​ൺ​ഗ്ര​സ് ​സം​സ്ഥാ​ന​ ​ഡെ​പ്യൂ​ട്ടി​ ​ചെ​യ​ർ​മാ​ൻ​ ​അ​ഡ്വ.​ ​തോ​മ​സ് ​ഉ​ണ്ണി​യാ​ട​ൻ​ ​ഉ​ൾ​പ്പെ​ടെ​യു​ള്ള​വ​ർ​ ​പ്ര​തി​ഷേ​ധി​ക്കു​ക​യും​ ​ചെ​യ്തു.

ക​രു​വ​ന്നൂ​ർ​ ​ബാ​ങ്കി​ലെ​ ​ക്ര​മ​ക്കേ​ട് ​കാ​ര​ണം​ ​ഇ​തു​വ​രെ​ ​മ​രി​ച്ച​വർ

1.​ ​ക​രു​വ​ന്നൂ​ർ​ ​ബാ​ങ്കി​ൽ​ ​നി​ന്നെ​ടു​ത്ത​ ​വാ​യ്പ​ ​തി​രി​ച്ച​ട​യ്ക്കാ​ൻ​ ​ആ​വ​ശ്യ​പ്പെ​ട്ട് ​ജ​പ്തി​ ​നോ​ട്ടീ​സി​ൽ​ ​മ​നം​നൊ​ന്ത് ​ആ​ത്മ​ഹ​ത്യ​ ​ചെ​യ്ത​ ​എം.​ ​മു​കു​ന്ദ​ൻ​ ​-​ ​(2021​ ​ജൂ​ലാ​യ് 21)

2.​ ​ക​രു​വ​ന്നൂ​ർ​ ​ബാ​ങ്കി​ൽ​ ​നി​ന്നും​ 13​ ​സെ​ന്റ് ​സ്ഥ​ല​വും​ ​വീ​ടും​ ​ഈ​ടു​വ​ച്ച് ​വാ​യ്പ​യെ​ടു​ത്ത​ ​ശേ​ഷം​ ​കൊ​വി​ഡ് ​കാ​ല​ത്തു​ണ്ടാ​യ​ ​കു​ടി​ശ്ശി​ക​ ​തി​രി​ച്ച​ട​യ്ക്ക​ണ​മെ​ന്ന​ ​ക​ത്ത് ​കി​ട്ടി​യ​തി​നെ​ ​തു​ട​ർ​ന്ന് ​ആ​ത്മ​ഹ​ത്യ​ ​ചെ​യ്ത​ ​ആ​ല​പ്പാ​ട​ൻ​ ​ജോ​സ് ​(62​)​ ​-​ 2021​ ​ജൂ​ലാ​യ് ​ഡി​സം​ബ​ർ​ 28.

3.​ ​ക​ഴി​ഞ്ഞ​ ​ദി​വ​സം​ ​നി​ക്ഷേ​പ​ത്തു​ക​ ​തി​രി​കെ​ ​കി​ട്ടാ​തെ​ ​ചി​കി​ത്സ മുടങ്ങി​ മരി​ച്ച ​ഫി​ലോ​മി​ന​ ​(70​)​ ​-​ 2022​ ​ജൂ​ലാ​യ് 27

ക​രു​വ​ന്നൂ​ർ​:​ ​പ്ര​ഖ്യാ​പ​ന​ങ്ങ​ളിൽ
വ്യ​ക്ത​ത​വേ​ണ​മെ​ന്ന് ​സി.​പി.ഐ

തൃ​ശൂ​ർ​:​ ​ക​രു​വ​ന്നൂ​ർ​ ​ബാ​ങ്കി​ലെ​ ​നി​ക്ഷേ​പ​ക​രു​ടെ​ ​പ​ണം​ ​തി​രി​ച്ചു​കൊ​ടു​ക്കു​ന്ന​തു​മാ​യി​ ​ബ​ന്ധ​പ്പെ​ട്ടു​ള്ള​ ​സ​ർ​ക്കാ​ർ​ ​പ്ര​ഖ്യാ​പ​ന​ങ്ങ​ളി​ൽ​ ​വ്യ​ക്ത​ത​ ​വേ​ണ​മെ​ന്ന് ​സി.​പി.​ഐ​ ​ഇ​രി​ങ്ങാ​ല​ക്കു​ട​ ​മ​ണ്ഡ​ലം​ ​ക​മ്മി​റ്റി​ ​യോ​ഗം​ ​ആ​വ​ശ്യ​പ്പെ​ട്ടു.​ ​ബാ​ങ്ക് ​ഭ​ര​ണ​സ​മി​തി​ ​പി​രി​ച്ചു​വി​ട്ട് ​അ​ഡ്മി​നി​സ്‌​ട്രേ​റ്റ​ർ​ ​ഭ​ര​ണം​ ​ആ​രം​ഭി​ച്ച് ​ഒ​രു​ ​വ​ർ​ഷം​ ​പി​ന്നി​ട്ടി​ട്ടും​ ​പ്ര​ഖ്യാ​പ​ന​ങ്ങ​ൾ​ ​മാ​ത്ര​മാ​ണു​ള്ള​ത്.​ ​ഒ​ന്നും​ ​പ്രാ​യോ​ഗി​ക​മാ​കു​ന്നി​ല്ലെ​ന്നും​ ​മ​ണ്ഡ​ലം​ ​സെ​ക്ര​ട്ട​റി​ ​പി.​ ​മ​ണി​ ​പ​റ​ഞ്ഞു.​ ​ചി​കി​ത്സ,​ ​വി​വാ​ഹം,​ ​വി​ദ്യ​ഭ്യാ​സം​ ​എ​ന്നീ​ ​ആ​വ​ശ്യ​ങ്ങ​ൾ​ക്ക് ​പ​ണ​ത്തി​നാ​യി​ ​നി​ക്ഷേ​പ​ക​ർ​ ​അ​ല​യേ​ണ്ടി​വ​രു​ന്ന​ ​അ​വ​സ്ഥ​ ​ഉ​ണ്ടാ​കാ​തി​രി​ക്കാ​ൻ​ ​സ​ർ​ക്കാ​രി​ന്റെ​ ​ഇ​ട​പെ​ട​ലു​ക​ൾ​ ​ഉ​ണ്ടാ​ക​ണ​മെ​ന്നും​ ​യോ​ഗം​ ​അ​ഭ്യ​ർ​ത്ഥി​ച്ചു.​ ​ജി​ല്ലാ​ ​സെ​ക്ര​ട്ട​റി​ ​കെ.​കെ.​ ​വ​ത്സ​രാ​ജ്,​ ​കെ.​ ​ശ്രീ​കു​മാ​ർ,​ ​ടി.​കെ.​ ​സു​ധീ​ഷ് ​എ​ന്നി​വ​ർ​ ​പ​ങ്കെ​ടു​ത്തു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: KARUAVNNUR BANK
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.