തൃശൂർ: സി.പി.എം ഭരിക്കുന്ന കരുവന്നൂർ സഹകരണ ബാങ്കിൽ 300 കോടിയോളം രൂപയുടെ ക്രമക്കേട് കണ്ടെത്തിയതിന് പിന്നാലെ ആരെയും സംരക്ഷിക്കില്ലെന്ന് മുഖ്യമന്ത്രി പ്രഖ്യാപിച്ചതോടെ പാർട്ടി ഏരിയാ, ലോക്കൽ കമ്മിറ്റികൾക്കെതിരെ കർശന നടപടിക്കൊരുങ്ങി ജില്ലാ കമ്മിറ്റി. പൊറത്തിശേരി നോർത്ത് ലോക്കൽ കമ്മിറ്റിയും ഇരിങ്ങാലക്കുട ഏരിയാ കമ്മിറ്റിയും പിരിച്ചു വിട്ടേക്കും. ഇന്നത്തെ ജില്ലാ സെക്രട്ടറിയേറ്റ് അടിയന്തര യോഗത്തിൽ തീരുമാനമുണ്ടാകും.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |