SignIn
Kerala Kaumudi Online
Wednesday, 04 February 2026 9.46 PM IST

കെ.എ.എസ്:ഗസറ്റഡ് ഓഫീസേഴ്സ് ക്വാട്ടയിൽ രജീഷ് ആർ.നാഥിന് ഒന്നാം റാങ്ക്

Increase Font Size Decrease Font Size Print Page
t

കെ.എ.എസ് പരീക്ഷയിൽ ഗസറ്റഡ് ഓഫീസേഴ്സ് ക്വാട്ടയിൽ എലിയറയ്ക്കൽ ചൈത്രം വീട്ടിൽ രജീഷ് ആർ.നാഥിന് രണ്ടാം ശ്രമത്തിലാണ് ഒന്നാം റാങ്കോടെ കെ.എ.എസ് നേട്ടം.പറക്കോട് ബ്ലോക്ക് ഡെവലപ്പ്മെന്റ് ഓഫീസറാണ്.2020ൽ കണ്ണൂരിൽ ബി.ഡി.ഒയായി നിയമനം ലഭിച്ചു.കോന്നി എലിയറയ്ക്കൽ അമൃത വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂളിൽ നിന്ന് പത്താം ക്ലാസും കോന്നി ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ നിന്ന് പ്ളസ് ടുവും പാസായ രജീഷ് കോഴിക്കോട് എൻ.ഐ.ടിയിൽ നിന്ന് ഇലക്ട്രോണിക്സ് ആൻഡ് കമ്മ്യുണിക്കേഷനിൽ എൻജിനിയറിംഗ് ബിരുദം നേടി.റിലയൻസിലും ഇന്റലിജൻസ് ബ്യൂറോയിലും പ്രവർത്തിച്ചിട്ടുണ്ട്.റിട്ട.തഹസീൽദാർ ജി.രഘുനാഥപിള്ളയുടെയും വനം വകുപ്പ് റിട്ട. ജീവനക്കാരി ശ്യാമളകുമാരിയുടെയും മകനാണ്.തിരുവനന്തപുരം കെൽട്രോണിലെ എൻജിനിയർ വിനീതയാണ് ഭാര്യ.

TAGS: KAS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.