തിരുവനന്തപുരം : കേരള അഡ്മിനിസ്ട്രേറ്റീവ് സർവീസിലെ കെ.എ.എസ്. ഓഫീസർ (ജൂനിയർ ടൈം സ്കെയിൽ) ട്രെയിനി തസ്തികയിലെ മൂന്ന് സ്ട്രീമുകളിലേക്കുമുള്ള ഇന്റർവ്യൂ സെപ്തംബർ 1 മുതൽ 30 വരെയുള്ള തീയതികളിൽ പി.എസ്.സി. ആസ്ഥാനത്ത് നടത്തും. ഉദ്യോഗാർത്ഥികൾക്ക് പ്രൊഫൈൽ, മൊബൈൽ എസ്.എം.എസ് സന്ദേശം അയച്ചിട്ടുണ്ട്. ഉദ്യോഗാർത്ഥികൾ ഇന്റർവ്യൂ മെമ്മോ, വെരിഫിക്കേഷൻ സർട്ടിഫിക്കറ്റ്, വ്യക്തിവിവരക്കുറിപ്പ് എന്നിവ പ്രൊഫൈലിൽ നിന്ന് ഡൗൺലോഡ് ചെയ്യണം . അറിയിപ്പ് ലഭിക്കാത്തവർ ജി.ആർ. 1-എ വിഭാഗവുമായി ബന്ധപ്പെടണം .ഫോൺ : 0471 2546448 .
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |