തിരുവനന്തപുരം: കേരള അഡ്മിനിസ്ട്രേറ്റീവ് സർവീസ് (കെ.എ.എസ്) ഓഫീസർമാരുടെ പരിശീലന കാലയളവിൽ അവർക്ക് ശമ്പളാനുകൂല്യങ്ങൾ നൽകുന്നതിനായി പൊതുഭരണ വകുപ്പിൽ താത്കാലിക തസ്തികകൾ സൃഷ്ടിക്കാൻ മന്ത്രിസഭായോഗം തീരുമാനിച്ചു. ഇവരുടെ ശമ്പളസ്കെയിലിന്റെ തുടക്കം 81,800 രൂപയാണ്. ഇതിന് തുല്യമായ വിധത്തിൽ അണ്ടർ സെക്രട്ടറി റാങ്കിലുള്ള (ഹയർഗ്രേഡിന് തൊട്ടുതാഴെ) തസ്തികകളാണ് സൃഷ്ടിക്കുക.
പരിശീലന കാലാവധി പൂർത്തിയാക്കുമ്പോൾ ഈ തസ്തികകൾ സ്വമേധയാ ഇല്ലാതാകുന്ന തരത്തിലാണ് ക്രമീകരണം. പരിശീലനം വിജയകരമായി പൂർത്തിയാക്കുന്നവരെ വിവിധ വകുപ്പുകളിൽ തത്തുല്യ തസ്തികകളിൽ നിയമിക്കുന്നതിനാലാണ് താത്കാലിക തസ്തിക സ്വമേധയാ ഇല്ലാതാവുന്നത്. ഭാവിയിലുണ്ടാകുന്ന കെ.എ.എസ് നിയമനങ്ങൾക്കും തീരുമാനം ബാധകം. 35 പേർ വീതം മൂന്ന് സ്ട്രീമുകളിലായി നിലവിൽ 105 പേരാണ് കെ.എ.എസിലുള്ളത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |