തിരുവനന്തപുരം: സംസ്ഥാനം അതീവ ഗുരുതരമായ സാമ്പത്തിക പ്രതിസന്ധി നേരിടുന്ന സാഹചര്യത്തിൽ ധൂർത്തും ആർഭാടവും ഒഴിവാക്കി ലോക കേരളസഭ നടത്താൻ മുഖ്യമന്ത്രി നിർദ്ദേശം നൽകണമെന്ന് മുൻമന്ത്രി കെ.സി. ജോസഫ്.
ഒരു ബിസിനസ് സെഷനായി പരിമിതപ്പെടുത്തി സമ്മേളനം നടത്തുന്നതാണ് നല്ലതെന്നും എല്ലാപ്രതിനിധികൾക്കും വിമാനയാത്രാക്കൂലി നൽകേണ്ടതില്ലെന്നും അദ്ദേഹം മുഖ്യമന്ത്രിക്കയച്ച കത്തിൽ ആവശ്യപ്പെട്ടു. ശമ്പളവും പെൻഷനും നൽകാൻ പോലും പണമില്ലാതെ വിഷമിക്കുന്ന സാഹചര്യത്തിൽ പരമാവധി 500 പേർ പങ്കെടുക്കുന്ന ഒരു സമ്മേളനത്തിന് മൂന്നു കോടിയിലേറെ രൂപ ചെലവഴിക്കുന്നതിന് ഒരു ന്യായീകരണമില്ലെന്നും അദ്ദേഹം പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |