തിരുവനന്തപുരം: എൻജിനിയറിംഗ്, ഫാർമസി പ്രവേശന പരീക്ഷയുടെ ഉത്തരസൂചിക www.cee.kerala.gov.in വെബ്സൈറ്രിൽ പ്രസിദ്ധീകരിച്ചു. ആക്ഷേപമുള്ളവർ രേഖകളും ഒരു ചോദ്യത്തിന് 100രൂപ വീതമുള്ള ഡി.ഡിയും സഹിതം 14ന് വൈകിട്ട് 5നകം എൻട്രൻസ് കമ്മിഷണർക്ക് തപാലിലോ നേരിട്ടോ ലഭ്യമാക്കണം. നിശ്ചിത തീയതിക്ക് ശേഷവും ഫീസില്ലാതെയും ഇ-മെയിൽ, ഫാക്സ് വഴിയും അപേക്ഷ സ്വീകരിക്കില്ല. ആക്ഷേപം ശരിയായാൽ ഫീസ് തിരികെ നൽകും.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |