തിരുവനന്തപുരം: ജൂൺ 12ന് നടത്താനിരുന്ന എൻജിനിയറിംഗ്, ഫാർമസി കോഴ്സുകളിൽ പ്രവേശനത്തിനുള്ള ഇക്കൊല്ലത്തെ എൻട്രൻസ് പരീക്ഷ (കീം) മാറ്റിവച്ചു. ദേശീയതലത്തിലുള്ള രണ്ട് പ്രവേശന പരീക്ഷകൾ അന്ന് നടക്കുന്നതിനാലാണ് തീയതി മാറ്റിയത്. ആർക്കിടെക്ചർ ബിരുദ പ്രവേശനത്തിനുള്ള ദേശീയതല അഭിരുചിപരീക്ഷ 'നാറ്റാ'യുടെ ആദ്യ അവസരവും ഐ.ഐ.ടി മദ്റാസിലെ 5 വർഷ ഇന്റഗ്രേറ്റഡ് പ്രവേശനപരീക്ഷയുമാണ് അന്ന് നടക്കുക. പുതിയ തീയതി പിന്നീട് അറിയിക്കും.
എം.എസ്സി നഴ്സിംഗ് സ്പോട്ട് അലോട്ട്മെന്റ്
തിരുവനന്തപുരം: സർക്കാർ കോളേജുകളിൽ ഒഴിവുള്ള 11 എം.എസ്സി നഴ്സിംഗ് സീറ്റുകളിലേക്ക് 25ന് രാവിലെ 11ന് മെഡിക്കൽ വിദ്യാഭ്യാസ കാര്യാലയത്തിൽ സ്പോട്ട് അലോട്ട്മെന്റ് നടത്തും. വിവരങ്ങൾക്ക് www.kerala.gov.in. അലോട്ട്മെന്റ് ലഭിക്കുന്നവർ 31നകം പ്രവേശനം നേടണം.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |