ന്യൂഡൽഹി: ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജ്രിവാളിനെ ആംആദ്മി പാർട്ടി ദേശീയ കൺവീനറായി വീണ്ടും തിരഞ്ഞെടുത്തു. ഇന്നലെ നടന്ന പാർട്ടിയുടെ ദേശീയ എക്സിക്യൂട്ടീവ് യോഗത്തിലാണ് തീരുമാനം. പങ്കജ് ഗുപ്തയെ ദേശീയ സെക്രട്ടറിയായും എൻ.ഡി. ഗുപ്തയെ പാർട്ടി ട്രഷററായും തിരഞ്ഞെടുത്തു. 34 അംഗങ്ങളടങ്ങുന്ന പുതിയ എക്സിക്യൂട്ടീവ് കമ്മിറ്റിയെ പാർട്ടിയുടെ ദേശീയ കൗൺസിൽ തീരുമാനിച്ചു. കഴിഞ്ഞ അഞ്ച് വർഷവും കേജ്രിവാൾ തന്നെയായിരുന്നു ആംആദ്മി പാർട്ടിയുടെ ദേശീയ കൺവീനർ.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |