കൊച്ചി: നോർക്കയുടെ കീഴിലുള്ള പ്രവാസി കേരള കമ്മിഷനിലേക്ക് ചെയർപേഴ്സണെയും അംഗങ്ങളെയും രണ്ടു മാസത്തിനകം നിയമിക്കാൻ ഹൈക്കോടതി നിർദ്ദേശം. പ്രവാസി ഇന്ത്യൻ ലീഗൽ സർവീസ് സൊസൈറ്റി നൽകിയ ഹർജിയിലാണ് ജസ്റ്റിസ് ഷാജി പി.ചാലിയുടെ ഉത്തരവ്. ചെയർപേഴ്സണും അംഗങ്ങളുമില്ലാത്തതിനാൽ കഴിഞ്ഞ മേയ് മുതൽ കമ്മിഷനു പ്രവർത്തിക്കാനാകുന്നില്ലെന്ന് ഹർജിക്കാർ സർക്കാരിന് നിവേദനം നൽകിയിട്ടും നടപടി ഉണ്ടാകാത്തതിനാലാണ് ഹൈക്കോടതിയെ സമീപിച്ചത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |