തിരുവനന്തപുരം: കേരളബാങ്കിനെ സംസ്ഥാനത്തെ ഒന്നാം നമ്പർ ബാങ്കാക്കി മാറ്റാനുളള പ്രവർത്തനങ്ങൾക്ക് ജീവനക്കാർക്കായി പ്രചോദന ക്ളാസ് നടത്തി."ബീ ദ നമ്പർ വൺ ഫൈനലേ 2023" എന്ന പേരിൽ കേരള യൂണിവേഴ്സിറ്റി സെനറ്റ് ഹാളിൽ നടത്തിയ പരിപാടി കേരളബാങ്ക് പ്രസിഡന്റ് ഗോപി കോട്ടമുറിക്കൽ ഉദ്ഘാടനം ചെയ്തു. ബാങ്ക് ഡയറക്ടർ അഡ്വ.എസ്.ഷാജഹാൻ അദ്ധ്യക്ഷനായി.
ബാങ്ക് ഡയറക്ടർമാരായ അഡ്വ.ജി.ലാലു, എം.സത്യപാലൻ,ബാങ്കിന്റെ ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ പി.എസ്.രാജൻ,ചീഫ് ജനറൽ മാനേജർമാരായ കെ.സി.സഹദേവൻ,റോയ് എബ്രഹാം,ജനറൽ മാനേജർ, ജി.സുരേഷ് കുമാർ,ഡെപ്യൂട്ടി ജനറൽ മാനേജർമാരായ പി.എസ്.ഗിരീഷ് കുമാർ, വി.നാരായണൻ,കെ.ചന്ദ്രശേഖരൻ നായർ,ആർ.അമ്പിളി എന്നിവർ പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |