SignIn
Kerala Kaumudi Online
Saturday, 20 April 2024 2.57 AM IST

4 ജി : ബി.എസ്.എൻ.എല്ലിന് ഭൂമി പാട്ടത്തിന് നൽകും

bsnl-4g

തിരുവനന്തപുരം: സംസ്ഥാനത്ത് 4 ജി പരിപൂർണമാക്കൽ പദ്ധതി നടപ്പാക്കുന്നതിന് ബി.എസ്.എൻ.എല്ലിന് ഭൂമി പാട്ടത്തിന് നൽകാൻ മന്ത്രിസഭായോഗം തീരുമാനിച്ചു. ഗ്രാമീണ മേഖലകളിലുൾപ്പെടെ 4 ജി സേവനം എത്തിക്കുന്നതാണ് പദ്ധതി.

യൂണിവേഴ്സൽ സർവീസ് ഒബ്ലിഗേഷൻ ഫണ്ട് (യു.എസ്.ഒ.എഫ്) പ്രയോജനപ്പെടുത്തിയാണ് ഭൂമി പാട്ടത്തിന് നൽകുക. ടെലികമ്യൂണിക്കേഷൻസ് ഡിപ്പാർട്ട്‌മെന്റ് കണ്ടെത്തിയതും, ഇനി തിരഞ്ഞെടുക്കുന്നതുമായ പ്രദേശങ്ങളിലുള്ള സർക്കാർ വകുപ്പിന്റെയോ തദ്ദേശ സ്ഥാപനത്തിന്റെയോ സർക്കാർ സ്ഥാപനങ്ങളുടെയോ ഉടമസ്ഥതയിലുള്ള ഭൂമി നൽകും.

മുദ്രവിലയിൽ ഇളവ്

തൃശൂർ പറപ്പൂക്കര ഗ്രാമപഞ്ചായത്തിലെ നെല്ലായി വില്ലേജിൽ ഭൂരഹിത തൊഴിലാളി കുടുംബങ്ങൾക്ക് വീടുവയ്ക്കാൻ 8 ഗുണഭോക്താക്കൾക്ക് ഭൂമി രജിസ്റ്റർ ചെയ്തു നൽകുന്നതിന് മുദ്രവിലയിൽ ഇളവ് അനുവദിക്കും. വാർഷിക വരുമാനം രണ്ട് ലക്ഷം രൂപയ്ക്ക് താഴെയുള്ളവർക്കാണ് പരമാവധി 90,064 രൂപ ഇളവ്. രജിസ്‌ട്രേഷൻ ഫീസിൽ പരമാവധി 22,516 രൂപ ഇളവ് നൽകും.

എക്സ്‌ഗ്രേഷ്യ

സംസ്ഥാന കയർ കോർപ്പറേഷനിൽ ബോണസിന് അർഹതയില്ലാത്ത ജീവനക്കാർക്ക് 2021- 22 വർഷത്തെ എക്സ്‌ഗ്രേഷ്യയായി 14600 രൂപ അനുവദിക്കും. വെസ്റ്റ് കോസ്റ്റ് കനാലിന്റെ ആക്കുളം-കൊല്ലം ഭാഗത്ത് (റീച്ച് 2) സാമ്പത്തിക വികസന മേഖലകൾ വികസിപ്പിക്കുന്നതിനും നടപ്പാക്കുന്നതിനും ഏകദേശം 70.7 ഏക്കർ ഭൂമി 61.58 കോടി രൂപ ചെലവിൽ ഏറ്റെടുക്കാൻ കിഫ്ബി ധനസഹായം ലഭ്യമാക്കുന്നതിന് തത്വത്തിൽ അനുമതി നൽകി.

പട്ടികജാതി- വർഗ വികസന

കോർപ്പറേഷൻ എം.ഡി

സംസ്ഥാന പട്ടിക ജാതി- പട്ടിക വർഗ്ഗ വികസന കോർപ്പറേഷൻ മാനേജിംഗ് ഡയറക്ടറായി വി.പി. സുബ്രഹ്മണ്യനെ രണ്ടു വർഷത്തേക്ക് നിയമിക്കും. കോട്ടൂർ ആന പുനരധിവാസകേന്ദ്രത്തിന്റെയും പുത്തൂർ സുവോളജിക്കൽ പാർക്കിന്റെയും സ്‌പെഷ്യൽ ഓഫീസർ റിട്ട. പി.സി.സി.എഫ് കെ.ജെ. വറുഗീസിന്റെ നിയമന കാലാവധി ഡിസംബർ 31 വരെ ദീർഘിപ്പിക്കും.

സംസ്ഥാന പരിസ്ഥിതി ആഘാത നിർണ്ണയ അതോറിറ്റിയിൽ 56500- 118100 രൂപ ശമ്പള നിരക്കിൽ ഒരു എൻവയൺമെന്റ് ഓഫീസറുടെയും, 51400- 110300 ശമ്പള നിരക്കിൽ 2 അസിസ്റ്റന്റ് എൻവയൺമെന്റ് ഓഫീസർമാരുടെയും തസ്തിക സൃഷ്ടിക്കും. ഫോറസ്റ്റ് ഇൻഡസ്ട്രീസ് ട്രാവൻകൂറിലെ തൊഴിലാളികളുടെ 2017 ജൂലായ് ഒന്ന് മുതൽ 2022 ജൂൺ 30 വരെയുള്ള ദീർഘകാല കരാർ അംഗീകരിക്കും.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: 1
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.