തിരുവനന്തപുരം: 18,19 തീയതികളിലായി തൃത്താല ചാലിശേരിയിൽ സംഘടിപ്പിക്കുന്ന ഈ വർഷത്തെ തദ്ദേശ ദിനാഘോഷത്തോടനുബന്ധിച്ചുള്ള പ്രദർശനം നാളെ ആരംഭിക്കും.18ന് രാവിലെ 10ന് മുഖ്യമന്ത്രി പിണറായി വിജയൻ തദ്ദേശ ദിനാഘോഷം ഉദ്ഘാടനം ചെയ്യും.മന്ത്രി എം.ബി.രാജേഷ് അദ്ധ്യക്ഷനാകുന്ന ചടങ്ങിൽ മന്ത്രി കെ.കൃഷ്ണൻ കുട്ടി മുഖ്യാതിഥിയാകും. നാല് സെഷനുകളായി നടക്കുന്ന ആദ്യ ദിനത്തിൽ സുതാര്യവും കാര്യക്ഷമവുമായ സേവനങ്ങൾ ഉറപ്പാക്കുന്നതിനുള്ള സെഷൻ മന്ത്രി കെ.രാജൻ ഉദ്ഘാടനം ചെയ്യും.19ന് മന്ത്രി എം.ബി രാജേഷ് പതാക ഉയർത്തുന്നതോടെ പ്രതിനിധി സമ്മേളനം ആരംഭിക്കും.മന്ത്രി കെ.എൻ.ബാലഗോപാൽ സമ്മേളനം ഉദ്ഘാടനം ചെയ്യും.പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ ഓപ്പൺ ഫോറം ഉദ്ഘാടനം ചെയ്യും. സംസ്ഥാനത്തെ എല്ലാ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെയും അദ്ധ്യക്ഷന്മാരും സെക്രട്ടറിമാരും സമ്മേളനത്തിൽ പ്രതിനിധികളായി പങ്കെടുക്കും.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |