തെറ്റായ വ്യാഖ്യാനം ഖേദകരം
തിരുവനന്തപുരം: നിയമസഭാ സമ്മേളനത്തിൽ അതതു ദിവസത്തെ കാര്യപരിപാടികളുൾപ്പെടെ തീരുമാനിക്കുന്നതും നടപ്പാക്കുന്നതും ഭരണഘടനയിലെ വ്യവസ്ഥകളും സഭയുടെ കീഴ്വഴക്കങ്ങളും പാലിച്ചാണെന്ന് സ്പീക്കർ എ.എൻ. ഷംസീർ റൂളിംഗിൽ വ്യക്തമാക്കി. മറ്റൊന്നും സ്പീക്കറെ സ്വാധീനിക്കുന്നില്ല.
സ്പീക്കറുടെ തീരുമാനങ്ങളെ തെറ്റായി വ്യാഖ്യാനിക്കുന്ന തരത്തിലുള്ള പ്രസ്താവനകളും വാർത്തകളുമാണ് വരുന്നത്. വസ്തുതാപരമല്ലാത്ത തരത്തിൽ വ്യാഖ്യാനിക്കുന്നത് അങ്ങേയറ്റം ഖേദകരവും പാർലമെന്ററി മര്യാദയുടെ ലംഘനവുമാണെന്ന് സ്പീക്കർ വ്യക്തമാക്കി.
സഭയിലെത്തും മുമ്പ്
മാദ്ധ്യമങ്ങൾക്ക്
അടിയന്തരപ്രമേയ നോട്ടീസ് ഉൾപ്പെടെയുള്ള കാര്യങ്ങളിലെ വിശദാംശങ്ങൾ സഭയിലുന്നയിക്കപ്പെടുന്നതിനു മുമ്പ് മാദ്ധ്യമങ്ങളിൽ പ്രചരിക്കുന്നത് വർദ്ധിച്ചുവരുന്നു. ഇത് പാർലമെന്ററി മര്യാദകൾക്ക് വിരുദ്ധമാണെന്നും സ്പീക്കർ റൂൾ ചെയ്തു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |