
തിരുവനന്തപുരം: മുഖ്യമന്ത്രി വി.ഡി. സതീശന്റെ സെക്രട്ടറിയായി ഡോ. രത്തൻ യു. ഖേൽക്കറെ നിയമിച്ച നടപടി കോൺഗ്രസിന്റെ ഇരട്ടത്താപ്പാണെന്ന് വി. മുരളീധരൻ എം.എൽ.എ. ബംഗാളിൽ മുൻ കമ്മിഷണറെ മുഖ്യമന്ത്രിയുടെ സെക്രട്ടറിയാക്കിയപ്പോൾ തിരഞ്ഞെടുപ്പ് തിരിമറിയുടെ പ്രതിഫലമെന്ന് വിമർശിച്ച രാഹുൽഗാന്ധി എവിടെപ്പോയി. തിരഞ്ഞെടുപ്പിന് മുമ്പ് 100 സീറ്റ് കിട്ടുമെന്ന് സതീശൻ ഉറപ്പിച്ച് പറഞ്ഞത് തിരഞ്ഞെടുപ്പ് കമ്മിഷനുമായുള്ള ഡീലിന്റെ ഭാഗമായിരുന്നോ?. രത്തൻ ഖേൽക്കറുടെ നിയമനം സംശയാസ്പദമല്ലെങ്കിൽ രാഹുലും കോൺഗ്രസും ബംഗാളിലെ ബി.ജെ.പി സർക്കാരിനോട് മാപ്പ് പറയണമെന്നും മുരളീധരൻ പറഞ്ഞു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |