SignIn
Kerala Kaumudi Online
Monday, 25 May 2026 1.59 AM IST

ഗുരുവായൂരിൽ മുഖ്യമന്ത്രിക്ക് വെണ്ണകൊണ്ട് തുലാഭാരം തൃ​പ്ര​യാ​ർ​ ​ക്ഷേ​ത്ര​ത്തിൽ ദ​ർ​ശ​നം​ ​ന​ട​ത്തി

vd-satheesan

ഗുരുവായൂർ: മുഖ്യമന്ത്രി വി.ഡി. സതീശൻ ഗുരുവായൂർ ക്ഷേത്രത്തിൽ ദർശനം നടത്തി. കെ. കരുണാകരന് ശേഷം ഗുരുവായൂർ ക്ഷേത്രത്തിൽ ദർശനം നടത്തുന്ന മുഖ്യമന്ത്രിയാണ് സതീശൻ. ഇന്നലെ രാവിലെയായിരുന്നു ക്ഷേത്രദർശനം. കാണിക്കയും കദളിക്കുലയും സമർപ്പിച്ചു. തുടർന്ന് വെണ്ണകൊണ്ട് തുലാഭാരവും നടത്തി. 71 കിലോ വെണ്ണ തുലാഭാരത്തിനുപയോഗിച്ചു. മുഖ്യമന്ത്രിയെ ഗുരുവായൂർ ദേവസ്വം ബോർഡ് ചെയർമാൻ എ.വി. ഗോപിനാഥ്, അഡ്മിനിസ്‌ട്രേറ്റർ ഒ.ബി. അരുൺകുമാർ എന്നിവർ ചേർന്ന് സ്വീകരിച്ചു.

അതിനിടെ സ​തീ​ശ​ൻ​ ​തൃ​പ്ര​യാ​ർ​ ​ശ്രീ​രാ​മ​സ്വാ​മി​ ​ക്ഷേ​ത്ര​ത്തി​ൽ​ ​ദ​ർ​ശ​നം​ ​ന​ട​ത്തി.​ ​രാ​വി​ലെ​ ​എ​ട്ട​ര​യോ​ടെ​ ​ക്ഷേ​ത്ര​ത്തി​ലെ​ത്തി.​ ​ദേ​വ​സ്വം​ ​ക​മ്മി​ഷ​ണ​ർ​ ​എം.​മ​നോ​ജ്കു​മാ​ർ,​ ക്ഷേ​ത്രം​ ​മാ​നേ​ജ​ർ​ ​വി.​എ​ൻ.​ഹ​രി​ഹ​ര​ഭ​ട്ട് ​എ​ന്നി​വ​രു​ടെ​ ​നേ​തൃ​ത്വ​ത്തി​ൽ​ ​പൂ​ർ​ണ​കും​ഭം​ ​ന​ൽ​കി​ ​സ്വീ​ക​രി​ച്ചു.​ ​തു​ട​ർ​ന്ന് ​മീ​നൂ​ട്ട്,​ ക​ദ​ളി​ക്കു​ല​ ​സ​മ​ർ​പ്പ​ണം,​101​ ​വെ​ടി​വ​ഴി​പാ​ട്,​ വെ​ള്ളി​ക്കു​ട​ത്തി​ൽ​ ​നെ​യ്യ് ​സ​മ​ർ​പ്പ​ണം​ ​തു​ട​ങ്ങി​യ​ ​വ​ഴി​പാ​ടു​ക​ൾ​ ​ന​ട​ത്തി​യാ​ണ് ​മ​ട​ങ്ങി​യ​ത്.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: 1
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA