തിരുവനന്തപുരം: സാമൂഹിക ക്ഷേമ പ്രവർത്തനത്തിൽ മാതൃകയാകുന്ന വനിതകൾക്ക് കേരള ആർട്സ് ലവേഴ്സ് അസോസിയേഷൻ ( കല ) ഏർപ്പെടുത്തിയ പ്രഥമ മദർ തെരേസ പുരസ്കാരം സിനിമ താരം സീമ ജി. നായർക്ക് . 21 ന് രാജ്ഭവനിൽ നടക്കുന്ന ചടങ്ങിൽ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ പുരസ്കാരം സമ്മാനിക്കും. ഫലകവും പ്രശസ്തി പത്രവും അൻപതിനായിരം രൂപയും അടങ്ങുന്നതാണ് അവാർഡ്.
നടി ശരണ്യയുടെ ജീവൻ രക്ഷിക്കാൻ ത്യാഗനിർഭരമായ പ്രവർത്തനമാണ് സീമ ജി.നായർ നടത്തിയത്. ശരണ്യ വിടപറഞ്ഞ് 41 ദിവസം തികയുന്ന നാളിലാണ് സീമയ്ക്ക് അവാർഡ് നൽകുന്നതെന്ന് കല രക്ഷാധികാരി സുനിൽ ജോസഫ് കൂഴാംപാലായും ( ന്യൂയോർക്ക് ) , ട്രസ്റ്റിയും വനിതാ കമ്മീഷൻ അംഗവുമായ ഇ.എം. രാധയും, മാനേജിംഗ് ട്രസ്റ്റി ലാലു ജോസഫും പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |