SignIn
Kerala Kaumudi Online
Friday, 19 April 2024 9.00 AM IST

നിറമാല ആഘോഷത്തിനിടെ ആന ഇടഞ്ഞു

aana
തിരുവില്വാമല വില്വാദ്രിനാഥ ക്ഷേത്രത്തിൽ നിറമാല ഉത്സവത്തിനിടെ ഇടഞ്ഞ ആന.

ചേലക്കര: മദ്ധ്യ കേരളത്തിലെ ക്ഷേത്രോത്സവങ്ങൾക്ക് തുടക്കം കുറിച്ച് നടക്കുന്ന തിരുവില്വാമല വില്വാദ്രിനാഥ ക്ഷേത്രത്തിലെ നിറമാല ആഘോഷത്തിനിടെ എഴുന്നെള്ളത്തിന് കൊണ്ടുവന്ന ആന ഇടഞ്ഞു. അടാട്ട് പരമു എന്ന പാണഞ്ചേരി പരമേശ്വരനാണ് ഇന്നലെ ഉച്ചയ്ക്ക് അമ്പലമുറ്റത്തു വച്ച് ഇടഞ്ഞത്. ആനപ്പുറത്തുണ്ടായിരുന്ന കുനിശ്ശേരി സ്വാമിനാഥൻ (50) നിലത്തുവീണു. ചെറിയ പരിക്കേറ്റ ഇദ്ദേഹത്തെ ഒറ്റപ്പാലത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

പടിഞ്ഞാറെ നടയിലെ ദീപസ്തംഭം ആന തല്ലിത്തകർത്തു. നിറമാല ആഘോഷത്തോടനുബന്ധിച്ച് പഞ്ചവാദ്യ അകമ്പടിയോടുകൂടിയുള്ള എഴുന്നെള്ളത്ത് തുടങ്ങുന്നതിനിടെയാണ് ആന ഇടഞ്ഞത്. മറ്റ് ആനകളുടെ പാപ്പാൻമാർ ചേർന്ന് തളച്ചു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: ELEPHANT
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.