SignIn
Kerala Kaumudi Online
Wednesday, 24 April 2024 11.14 AM IST

സീസൺ ടിക്കറ്റുകാരെ തേടി കൂകി പാഞ്ഞെത്തുന്നു അൺ റിസർവ്‌‌ഡ് ട്രെയിനുകൾ

railway

മാർച്ച് 24ന് ശേഷം കാലാവധിയുണ്ടായിരുന്ന സീസൺ ടിക്കറ്റുകൾ ഉപയോഗിക്കാം

തിരുവനന്തപുരം: റിസർവേഷനില്ലാത്ത ട്രെയിനുകൾ 6 മുതൽ ഓടിത്തുടങ്ങും. തിരുവനന്തപുരം ഡിവിഷനിൽ ഒമ്പത് ട്രെയിനുകളാണ് സർവീസ് നടത്തുക. നിലവിലുള്ള പ്രത്യേക മെമുവിന് പുറമെ ഇവയിലും സീസൺ ടിക്കറ്റുകൾ അനുവദിക്കും. എക്സ്പ്രസ് സ്‌പെഷ്യൽ ട്രെയിനുകളാണെങ്കിലും പാസഞ്ചറുകളെപ്പോലെ കൂടുതൽ സ്‌റ്റോപ്പുകൾ ഉണ്ടാകും. ട്രെയിനുകൾ നിർത്തിവച്ച മാർച്ച് 24ന് ശേഷം കാലാവധിയുണ്ടായിരുന്ന സീസൺ ടിക്കറ്റുകൾ ഈ ട്രെയിനുകളിൽ ഉപയോഗിക്കാം. സ്റ്റേഷനുകളിലെ നിയന്ത്രണങ്ങളിലും റെയിൽവേ ഇളവ് അനുവദിച്ചു. യാത്രക്കാർക്ക് വിശ്രമമുറികൾ ഉപയോഗിക്കാം. കൊവിഡ് മാനദണ്ഡങ്ങൾ പാലിക്കണം. ദീർഘദൂര എക്സ്പ്രസുകളിൽ ജനറൽ കമ്പാർട്ടുമെന്റുകളിലെ റിസർവേഷൻ തുടരും.

റിസർവേഷൻ ആവശ്യമില്ലാത്ത ട്രെയിനുകൾ: എറണാകുളം- ഗുരുവായൂർ (06448) എക്സ്പ്രസ് ബുധനാഴ്ച മുതൽ രാത്രി 7.50 ന് പുറപ്പെടും. 10.30 ന് ഗുരുവായൂരിൽ എത്തും. വ്യാഴാഴ്ച മുതൽ രാവിലെ 6.50 ന് ഗുരുവായൂരിൽ നിന്നും പുറപ്പെടുന്ന ട്രെയിൻ പകൽ 9.25 ന് എറണാകുളത്ത് എത്തും.
ആലപ്പുഴ എറണാകുളം എക്സ്പ്രസ് (06452) വ്യാഴാഴ്ച മുതൽ ഓടി തുടങ്ങും. വൈകിട്ട് ആറിന് ആലപ്പുഴയിൽ നിന്നും പുറപ്പെട്ട് രാത്രി 7.35 ന് എറണാകുളത്ത് എത്തും. എറണാകുളം ആലപ്പുഴ എക്സ്പ്രസ് (06449) എറണാകുളത്ത് നിന്നും രാവിലെ 7.20 ന് പുറപ്പെട്ട് 9.00 ന് ആലപ്പുഴയിൽ എത്തും.
തിരുവനന്തപുരം സെൻട്രൽ പാലരുവി (06640) എക്സ്പ്രസ് ബുധനാഴ്ച വൈകിട്ട് 5.05 മുതൽ ഓടി തുടങ്ങും. രാത്രി 8.15 ന് പുനലരൂരിൽ എത്തും. വ്യാഴാഴ്ച മുതൽ രാവിലെ 6.30 ന് പുനലൂരിൽ നിന്നും പുറപ്പെടുന്ന ട്രെയിൻ 9.30 ന് തിരുവനന്തപുരത്ത് എത്തും.
കോട്ടയം കൊല്ലം (06431) എക്സ്പ്രസ് വെള്ളി മുതൽ രാവിലെ 5.30 ന് പുറപ്പെട്ട് 7.50 ന് കൊല്ലത്ത് എത്തും.
കൊല്ലം തിരുവനന്തപുരം എക്സ്പ്രസ് (06425) വെള്ളി മുതൽ ഉച്ചയ്ക്ക് 3.50 ന് പുറപ്പെട്ട് വൈകിട്ട് 5.45 ന് തിരുവനന്തപുരത്ത് എത്തും.
തിരുവനന്തപുരം സെൻട്രൽ നാഗർകോവിൽ (06435) വെള്ളി മുതൽ വൈകിട്ട് ആറിന് പുറപ്പെട്ട് 7.55 ന് നാഗർകോവിലിൽ എത്തും.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: TRAIN
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.