തിരുവനന്തപുരം: അഭിനയത്തെ ഭാവാത്മകമായ തലത്തിൽ ഉയർത്തുന്നതിൽ ശ്രദ്ധേയമായ പങ്കുവഹിച്ച നടനാണ് നെടുമുടി വേണു എന്ന് മുഖ്യമന്ത്രി പിണറായി വിജയൻ അനുശോചന സന്ദേശത്തിൽ പറഞ്ഞു.
മലയാളത്തിലെയും ഇന്ത്യൻ സിനിമയിലെ തന്നെയും ഏറ്റവും മികച്ച നടന്മാരിലൊരാളായ നെടുമുടി വേണുവിന്റെ വേർപാട് അതീവ ദു:ഖകരമാണെന്ന് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ പറഞ്ഞു.
വിസ്മയിപ്പിക്കുന്ന നടനും അതുല്യ കലാകാരനും മനുഷ്യസ്നേഹിയുമായിരുന്നു നെടുമുടി വേണുവെന്ന് പ്രതിപക്ഷനേതാവ് വി.ഡി. സതീശൻ അനുസ്മരിച്ചു. സ്പീക്കർ എം.ബി. രാജേഷും അനുശോചിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |