SignIn
Kerala Kaumudi Online
Saturday, 20 April 2024 7.26 AM IST

വെള്ളപ്പൊക്കത്തിന്റെ പേരിൽ വിലക്കയറ്റം സൃഷ്ടിച്ച് ഇടനിലക്കാർ

d

തിരുവനന്തപുരം: ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിലെ വെള്ളപ്പൊക്കത്തിന്റെ പേരിൽ സംസ്ഥാനത്ത് പൊതുവിപണിയിൽ അരിക്കും പലവ്യഞ്ജനങ്ങൾക്കും വില വർദ്ധിപ്പിച്ച് ഇടനിലക്കാർ .

ഈ മഴക്കാലത്ത് വിളവെടുത്ത നെല്ലല്ല അരിയായി വിപണിയിലെത്തുന്നത്. പലവ്യ‌ഞ്ജനങ്ങളിൽ മിക്കതിന്റെ കാര്യവും സമാനമാണ്. ഇടനിലക്കാർ വഴിയാണ് ഇതെല്ലാം മൊത്ത വ്യാപാരികളിലേക്ക് എത്തുന്നത്. കനത്ത മഴയിൽ കർണ്ണാടക, തമിഴ്നാട്, ആന്ധ്രാപ്രദേശ്, തെലങ്കാന എന്നിവിടങ്ങളിലെ കൃഷി നശിച്ചെന്ന പേരിലാണ് വില ഉയർത്തൽ.

മട്ട അരിക്കും വടി അരിക്കും വില വർദ്ധിപ്പിച്ചായിരുന്നു തുടക്കം. ജയ അരിക്കും വില വർദ്ധിപ്പിച്ചു. രണ്ടാഴ്ചയ്ക്കുള്ളിൽ സാധാരണ മട്ട അരിക്കും ചമ്പാവരിക്കും കിലോയ്ക്ക് 4 രൂപയാണ് കൂട്ടിയത്. വടിയരിക്ക് 8 രൂപ വരെയും. വറ്റൽ മുളക് 140ൽ നിന്ന് 160 രൂപയായി.

സപ്ലൈകോ: കൂട്ടിയ

വില കുറച്ചു

മൊത്ത വിപണിയിൽ വില കൂടിയപ്പോൾ സപ്ലൈകോയിലും 12 ഇനങ്ങൾക്ക് വില വർദ്ധിപ്പിച്ചിരുന്നു. തുടർന്ന് ഭക്ഷ്യമന്ത്രി ജി.ആർ. അനിൽ അധികൃതരുമായി അടിയന്തര വീഡിയോ കോൺഫറൻസ് നടത്തി വർദ്ധിപ്പിച്ച വില പിൻവലിപ്പിച്ചു.

അരി വില

(ഇനം,​ ഇപ്പോഴത്തെ വില,​ കഴിഞ്ഞ മാസം)​

മട്ട -40--36,

ചമ്പാവരി- 40- 36,

റോസ് അരി -42--37,

മസൂരി- 48--40,

പച്ചരി -35-31,

ജയ -38-- 37,

സുരേഖ- 36-35

13​ ​അ​വ​ശ്യ​വ​സ്തു​ക്ക​ളു​ടെ​ ​
വി​ല​ ​വ​ർ​ദ്ധി​പ്പി​ച്ചി​ട്ടി​ല്ലെ​ന്ന് ​മ​ന്ത്രി

വെ​ള്ളി​യാ​ഴ്ച​ ​വി​ല​ ​കൂ​ടി​യ​വ​യ്ക്കെ​ല്ലാം​ ​ഇ​ന്ന് ​കു​റ​യും

തി​രു​വ​ന​ന്ത​പു​രം​:​ 13​ ​അ​വ​ശ്യ​വ​സ്തു​ക്ക​ൾ​ക്ക് ​സ​പ്ലൈ​കോ​ ​വി​ല​ ​വ​ർ​ദ്ധി​പ്പി​ച്ചി​ട്ടി​ല്ലെ​ന്ന് ​മ​ന്ത്രി​ ​ജി.​ആ​ർ.​ ​അ​നി​ൽ.​ ​സ​പ്ലൈ​കോ​ ​സാ​ധ​ന​ങ്ങ​ളു​ടെ​ ​വി​ല​ ​വ​ർ​ദ്ധി​പ്പി​ച്ചു​വെ​ന്ന​ ​വാ​ർ​ത്ത​ ​ശ​രി​യ​ല്ലെ​ന്നും​ ​ടെ​ൻ​ഡ​ർ​ ​അ​നു​സ​രി​ച്ച് ​വി​ല​ ​മാ​റ്റ​മു​ണ്ടാ​യ​ ​ഉ​ത്പ​ന്ന​ങ്ങ​ളു​ടെ​ ​വി​ല​കു​റ​ച്ചു​ ​ന​ൽ​കു​മെ​ന്നും​ ​മ​ന്ത്രി​ ​വാ​ർ​ത്താ​സ​മ്മേ​ള​ന​ത്തി​ൽ​ ​അ​റി​യി​ച്ചു.
വ​ൻ​പ​യ​ർ,​ ​ക​ടു​ക്,​ ​പ​രി​പ്പ് ​എ​ന്നി​വ​യ്ക്ക് ​നാ​ലു​ ​രൂ​പ​ ​വീ​ത​വും​ ​ചെ​റു​പ​യ​റി​നു​ 10​ ​രൂ​പ​യും​ ​മു​ള​കി​ന് ​ഒ​ൻ​പ​തു​ ​രൂ​പ​യും​ ​മ​ല്ലി​ക്ക് ​എ​ട്ടു​ ​രൂ​പ​യും​ ​കു​റ​വ് ​വ​രു​ത്തും.​ ​ജ​യ​ ​അ​രി​ക്കും​ ​പ​ഞ്ച​സാ​ര​യ്ക്കും​ ​മ​ട്ട​ ​അ​രി​ക്കും​ 50​ ​പൈ​സ​ ​കു​റ​വ് ​വ​രു​ത്തി​യി​ട്ടു​ണ്ട്.​ ​വെ​ളി​ച്ചെ​ണ്ണ,​ ​ചെ​റു​പ​യ​ർ,​ ​ഉ​ഴു​ന്ന്,​ ​തു​വ​ര​ ​പ​രി​പ്പ്,​ ​ക​ട​ല,​ ​പ​ച്ച​രി​ ​എ​ന്നി​വ​യ്ക്ക് ​വി​ല​ ​വി​ല​വ​ർ​ദ്ധി​പ്പി​ച്ചി​ട്ടി​ല്ല. പൊ​തു​ ​വി​പ​ണി​യെ​ക്കാ​ൾ​ 50​ ​ശ​ത​മാ​നം​ ​വ​രെ​ ​വി​ല​ക്കു​റ​വി​ലാ​ണ് 35​ ​ഇ​നം​ ​ഉ​ത്പ​ന്ന​ങ്ങ​ൾ​ ​സ​പ്ലൈ​കോ​ ​വി​ത​ര​ണം​ ​ചെ​യ്യു​ന്ന​ത്.​ ​വി​പ​ണി​യി​ൽ​ ​കൃ​ത്രി​മ​ ​വി​ല​ക്ക​യ​റ്റം​ ​സൃ​ഷ്ടി​ക്കാ​ൻ​ ​ആ​രെ​യും​ ​അ​നു​വ​ദി​ക്കി​ല്ലെ​ന്നും​ ​അ​ദ്ദേ​ഹം​ ​പ​റ​ഞ്ഞു. സ​പ്ലൈ​കോ​ ​പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ ​ആ​ധു​നി​ക​വ​ത്ക​രി​ക്കു​ന്ന​തി​ന്റെ​ ​ഭാ​ഗ​മാ​യി​ ​ആ​രം​ഭി​ച്ച​ ​ഓ​ൺ​ലൈ​ൻ​ ​വി​ല്പ​ന​യും​ ​ഹോം​ ​ഡെ​ലി​വ​റി​യും​ ​വൈ​കാ​തെ​ ​സം​സ്ഥാ​ന​ ​വ്യാ​പ​ക​മാ​ക്കു​മെ​ന്നും​ ​മ​ന്ത്രി​ ​അ​റി​യി​ച്ചു.

ജനങ്ങളോടുള്ല വെല്ലുവിളി: പ്രതിപക്ഷ നേതാവ്

തി​രു​വ​ന​ന്ത​പു​രം​:​ ​നി​ത്യോ​പ​യോ​ഗ​ ​സാ​ധ​ന​ങ്ങ​ളു​ടെ​ ​വി​ല​ക്ക​യ​റ്റം​ ​ജ​ന​ങ്ങ​ളോ​ടു​ള്ള​ ​വെ​ല്ലു​വി​ളി​യാ​ണെ​ന്ന് ​പ്ര​തി​പ​ക്ഷ​ ​നേ​താ​വ് ​വി.​ഡി.​സ​തീ​ശ​ൻ.​പൊ​തു​വി​പ​ണി​യി​ലെ​ ​വി​ല​ക്ക​യ​റ്റ​ത്തി​ന് ​ആ​നു​പാ​തി​ക​മാ​യി​ ​സ​പ്ളൈ​കോ​യും​ ​വി​ല​കൂ​ട്ടി.​
ഇൗ​ ​മാ​സം​ ​ഒ​ന്നി​ന് ​വി​ല​കൂ​ട്ടി​യ​ ​ശേ​ഷം​ ​കേ​വ​ലം​ 11​ദി​വ​സ​ത്തി​നി​ടെ​യാ​ണ് ​അ​രി​യു​ൾ​പ്പെ​ടെ​യു​ള്ള​ ​സാ​ധ​ന​ങ്ങ​ൾ​ക്ക് ​വീ​ണ്ടും​ ​വി​ല​കൂ​ട്ടി​യ​ത്.​
വി​ല​ക്ക​യ​റ്റം​ ​പി​ടി​ച്ചു​നി​റു​ത്താ​ൻ​ ​ഇ​ട​പെ​ടേ​ണ്ട​ ​സ​ർ​ക്കാ​ർ​ ​വി​ല​കൂ​ട്ടി​ ​ജ​ന​ങ്ങ​ളെ​ ​കൊ​ള്ള​യ​ടി​ക്കാ​ൻ​ ​കൂ​ട്ടു​നി​ൽ​ക്കു​ന്ന​ത് ​ശ​രി​യ​ല്ല.​കൊ​വി​ഡും​ ​പ്ര​ള​യ​വും​ ​മൂ​ലം​ ​ജീ​വി​തം​ ​പ്ര​തി​സ​ന്ധി​യി​ലാ​യ​ ​ജ​ന​ങ്ങ​ളെ​യാ​ണ് ​സ​ർ​ക്കാ​ർ​ ​ഒ​ത്താ​ശ​യോ​ടെ​ ​കൊ​ള്ള​യ​ടി​ക്കു​ന്ന​ത്.​
ഇ​തി​നെ​തി​രെ​ ​യു.​ഡി.​എ​ഫും​ ​കോ​ൺ​ഗ്ര​സും​ ​പ്ര​ക്ഷോ​ഭം​ ​ന​ട​ത്തു​മെ​ന്ന് ​അ​ദ്ദേ​ഹം​ ​മു​ന്ന​റി​യി​പ്പ് ​ന​ൽ​കി.

കു​റ​യാ​തെ​ ​പ​ച്ച​ക്ക​റി​ ​വി​ല,
താ​ളം​ ​തെ​റ്റി​
​കു​ടും​ബ​ ​ബ​ഡ്ജ​റ്റ്

തി​രു​വ​ന​ന്ത​പു​രം​:​ ​പൊ​തു​വി​പ​ണി​യി​ൽ​ ​പ​ച്ച​ക്ക​റി​ ​വി​ല​ ​അ​നു​ദി​നം​ ​കു​തി​ച്ചു​യ​രു​ന്ന​ത് ​മ​ല​യാ​ളി​ക​ളു​ടെ​ ​കു​ടും​ബ​ ​ബ​ഡ്ജ​റ്റി​നെ​ ​താ​ളം​ ​തെ​റ്റി​ക്കു​ന്നു.​ ​ഇ​തു​കാ​ര​ണം​ ​വാ​ങ്ങു​ന്ന​ ​പ​ച്ച​ക്ക​റി​യു​ടെ​ ​അ​ള​വ് ​കു​റ​യ്ക്കു​ക​യാ​ണ് ​സാ​ധാ​ര​ണ​ക്കാ​ർ.​ ​ക​ച്ച​വ​ട​ക്കാ​ർ​ ​സ്റ്രോ​ക്ക് ​പ​കു​തി​യാ​യി​ ​കു​റ​ച്ചു.​ ​ത​ക്കാ​ളി​ക്ക് ​കി​ലോ​ഗ്രാ​മി​ന് 130​ ​രൂ​പാ​ ​വ​രെ​യാ​യി.​ ​മു​രി​ങ്ങ​യ്ക്ക​‍​ക്ക് 275​ ​രൂ​പ.​ ​പ​യ​റി​ന് 120.​ ​ബീ​ൻ​സ്,​ ​വെ​ള്ള​രി,​ ​ക​ത്തി​രി​ ​വി​ല​ 100​ന് ​അ​ടു​ത്തെ​ത്തി.​ ​മ​ഴ​കാ​ര​ണം​ ​പ​ച്ച​ക്ക​റി​ ​ല​ഭ്യ​ത​ ​കു​റ​ഞ്ഞ​തി​നാ​ലാ​ണ് ​വി​ല​ ​കു​ത്ത​നെ​ ​ഉ​യ​ർ​ന്ന​‍​തെ​ന്ന് ​വ്യാ​പാ​രി​ക​ൾ​ ​പ​റ​യു​ന്നു.​ ​അ​വ​സ​രം​ ​മു​ത​ലാ​ക്കി​ ​ഇ​ട​നി​ല​ക്കാ​രും​ ​ചി​ല​ ​ക​ച്ച​വ​ട​ക്കാ​രും​ ​വി​ല​ ​ഭീ​മ​മാ​യി​ ​വ​ർ​ദ്ധി​പ്പി​ക്കു​ന്ന​താ​യും​ ​ആ​രോ​പ​ണ​മു​ണ്ട്.
അ​തേ​സ​മ​യം,​ ​പൊ​തു​വി​പ​ണി​യി​ൽ​ ​നി​ന്ന് 10​ ​മു​ത​ൽ​ 40​ ​രൂ​പാ​വ​രെ​ ​വി​ല​ ​കു​റ​ച്ചാ​ണ് ​ഹോ​ർ​ട്ടി​കോ​‍​ർ​പ്പ് ​വി​ൽ​ക്കു​ന്ന​ത്.​ ​ത​ക്കാ​ളി​ക്ക് ​കി​ലോ​ 56​ ​രൂ​പ,​ ​മു​രി​ങ്ങ​യ്ക്ക​‍​ 89,​ ​ബീ​ൻ​സ് 63,​ ​വെ​ള്ള​രി​ 27,​ ​ക​ത്തി​‍​രി​ 45,​ ​ബീ​റ്റ്റൂ​ട്ട് 29,​ ​ഇ​ഞ്ചി​ 45.​ ​എ​ന്നാ​ൽ​ ​ഹോ​ർ​ട്ടി​കോ​ർ​പ്പി​ന് 156​ ​സ്റ്റാ​ളു​ക​ൾ​ ​മാ​ത്ര​മേ​യു​ള്ളൂ​ ​എ​ന്ന​തി​നാ​ൽ​ ​സ​ർ​ക്കാ​രി​ന്റെ​ ​വി​പ​ണി​ ​ഇ​ട​പെ​ട​ൽ​ ​കാ​ര്യ​മാ​യ​ ​ഫ​ലം​ ​ചെ​യ്യു​ന്നി​ല്ലെ​ന്നാ​ണ് ​വി​ല​യി​രു​ത്ത​ൽ.
അ​ട്ടി​മ​റി​ച്ച് ​
ഇ​ട​നി​ല​ക്കാർ

വി​ല​ക്ക​യ​റ്റം​ ​പി​ടി​ച്ചു​നി​റു​ത്താ​ൻ​ ​ത​മി​ഴ്നാ​ട്ടി​ൽ​നി​ന്ന് ​പ​ച്ച​ക്ക​റി​ ​സം​ഭ​രി​ക്കാ​നു​ള്ള​ ​സം​സ്ഥാ​ന​ ​സ​ർ​ക്കാ​ർ​ ​തീ​രു​മാ​ന​ത്തെ​ ​ഇ​ട​നി​ല​ക്കാ​ർ​ ​അ​ട്ടി​മ​റി​ക്കു​ന്ന​താ​യി​ ​ആ​ക്ഷേ​പം.​ ​ത​മി​ഴ്നാ​ട്ടി​ൽ​ ​പ​ച്ച​ക്ക​റി​ ​ക്ഷാ​മ​മു​ണ്ടാ​കു​മെ​ന്ന​ ​വാ​ദ​മു​യ​ർ​ത്തി​യാ​ണ് ​അ​ട്ടി​മ​റി​ ​നീ​ക്കം.​
​അ​തി​നാൽ
കൃ​ഷി​ ​വ​കു​പ്പ് ​ഉ​ദ്യോ​ഗ​സ്ഥ​ർ​ ​തെ​ങ്കാ​ശി​യി​ൽ​ ​നേ​രി​ട്ടെ​ത്തി​ ​ക​ർ​ഷ​ക​രു​മാ​യി​ ​ച​ർ​ച്ച​ ​ന​ട​ത്തി​ ​പ​ത്തു​ ​ദി​വ​സം​ ​ക​ഴി​ഞ്ഞി​ട്ടും​ ​പ​ച്ച​ക്ക​റി​ ​സം​ഭ​ര​ണം​ ​ഇ​നി​യും​ ​തു​ട​ങ്ങാ​നാ​യി​ട്ടി​ല്ല.
​ചെ​റു​പ​യ​റി​ന് ​
96​ ​-114​ ​രൂ​പ​

പ​ച്ച​ക്ക​റി​ക്കൊ​പ്പം​ ​​ ​പ​ല​വ്യ​ഞ്ജ​ന​ത്തി​നും​ ​വി​ല​ ​വ​ർ​ദ്ധി​ക്കു​ന്നു.​ ​ചെ​റു​പ​യ​റി​ന് ​കി​ലോ​ 96​ ​-114​ ​രൂ​പ​യും​ ​പ​രി​പ്പി​ന് 96​ ​-109,​ ​വ​ൻ​പ​യ​റി​ന് 120​ ​രൂ​പ​യു​മാ​ണ് ​വി​ല.​ ​ഉ​ഴു​ന്ന് ​പ​രി​പ്പി​ന് 127,​ ​പ​ഞ്ച​സാ​ര​ 45​ ​രൂ​പ​യു​മാ​ണ് ​ഇ​ന്ന​ല​ത്തെ​ ​വി​ല.​ ​ഡീ​സ​ൽ​ ​വി​ല​വ​ർ​ദ്ധ​ന​വാ​ണ് ​പ​ല​വ്യ​ഞ്ജ​ന​ ​വി​ല​ ​വ​ർ​ദ്ധ​ന​വി​ന് ​കാ​ര​ണ​മാ​യി​ ​വ്യാ​പാ​രി​ക​ൾ​ ​പ​റ​യു​ന്ന​ത്.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: RICE
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.