തിരുവനന്തപുരം: കൊവിഡ് കാലത്ത് സ്പെഷ്യൽ ട്രെയിനുകളാക്കി മാറ്റിയതിനെ തുടർന്ന് ഒഴിവാക്കിയ ജനറൽ കോച്ചുകൾ സംസ്ഥാനത്തെ 13 ട്രെയിനുകളിൽ കൂടി ജനുവരി ഒന്നുമുതൽ പുന:സ്ഥാപിക്കും. വേണാട്, വഞ്ചിനാട്, പരശുറാം, പാലരുവി, ഏറനാട്, എക്സിക്യൂട്ടീവ്, ഇന്റർസിറ്റി, തിരുച്ചിറപ്പിള്ളി - തിരുവനന്തപുരം, മധുര- പുനലൂർ, കോട്ടയം- നിലമ്പൂർ റോഡ്, പാലക്കാട് - തിരുച്ചിറപ്പിള്ളി, കണ്ണൂർ-കോയമ്പത്തൂർ, നാഗർകോവിൽ -കോട്ടയം ട്രെയിനുകൾക്കാണ് അൺറിസർവ്ഡ് കോച്ചുകൾ അനുവദിച്ചത്. പരശുറാം എക്സ് പ്രസിൽ ജനുവരി നാലുമുതലായിരിക്കും സൗകര്യം.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |