ആലുവ: ഫെഡറൽ ബാങ്ക് സ്ഥാപകൻ കെ.പി. ഹോർമിസിന്റെ സ്മരണാർത്ഥം ഹോർമിസ് മെമ്മോറിയൽ ഫൗണ്ടേഷൻ ഏർപ്പെടുത്തിയ സ്കോളർഷിപ്പിന് ജനുവരി 31 വരെ അപേക്ഷിക്കാം. കേരളം, തമിഴ്നാട്, ഗുജറാത്ത്, മഹാരാഷ്ട്ര സംസ്ഥാനങ്ങളിൽ നിന്നുള്ള വിദ്യാർത്ഥികൾക്ക് അപേക്ഷിക്കാം. ഫീസും മറ്റു ചെലവുകളും ഉൾപ്പെടെ പ്രതിവർഷം ഒരു ലക്ഷം രൂപാ വരെ ലഭിക്കും. എം.ബി.ബി.എസ്, എൻജിനിയറിംഗ്, ബി.എസ്സി നഴ്സിംഗ്, എം.ബി.എ, ബി.എസ്സി അഗ്രികൾച്ചർ, ബി.എസ്സി (ഓണേഴ്സ്) കോ ഓപ്പറേഷൻ ആൻഡ് ബാങ്കിംഗ് വിത്ത് അഗ്രികൾച്ചർ സയൻസസ് കോഴ്സുകൾക്ക് സർക്കാർ/എയ്ഡഡ്/സർക്കാർ അംഗീകൃത സ്വാശ്രയ സ്ഥാപനങ്ങളിൽ മെരിറ്റ് അടിസ്ഥാനത്തിൽ പ്രവേശനം ലഭിച്ചവർക്കാണ് സ്കോളർഷിപ്പ് ലഭിക്കുക.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |