SignIn
Kerala Kaumudi Online
Tuesday, 23 April 2024 7.23 PM IST

സ്പെഷ്യൽ ഇൻസ്‌പെക്ഷൻ ടീമിനെ പിൻവലിക്കണം

തിരുവനന്തപുരം: റവന്യൂ ഓഫീസുകളിൽ പരിശോധന നടത്താൻ സെക്രട്ടേറിയറ്റിൽ നിന്നുള്ള സ്പെഷ്യൽ ഇൻസ്പെക്ഷൻ ടീമിനെ നിയോഗിക്കാനുള്ള ഉത്തരവ് പിൻവലിക്കണമെന്ന് കേരള റവന്യൂ ഡിപ്പാർട്ട്മെന്റ് സ്റ്റാഫ് അസോസിയേഷൻ ആവശ്യപ്പെട്ടു. വകുപ്പ് പുനഃസംഘടനയെ തുടർന്ന് റവന്യൂ വകുപ്പിൽ ലാൻഡ് റവന്യൂ കമ്മിഷണറേറ്റിലും എല്ലാ ജില്ലാ കളക്ടറേറ്റുകളിലും ഇൻസ്‌പെക്ഷൻ വിഭാഗവും വിജിലൻസ് ഡെപ്യൂട്ടി കളക്ടർ ഓഫീസുകളും നിലവിലുള്ളതും പ്രവർത്തിച്ചു വരുന്നതുമാണ്. സർക്കാരിൽ നിന്നുവരുന്നതും കളക്ടറേറ്റുകളിൽ നിന്ന് ലഭിക്കുന്നതുമായ ജീവനക്കാർക്കെതിരെയുള്ള പരാതികളും ഈ സംവിധാനം വഴിയാണ് അന്വേഷിക്കുന്നതും നടപടികൾ സ്വീകരിക്കുന്നതും. ഇതേ കാര്യത്തിന് പ്രത്യേക സംഘത്തെ നിയോഗിക്കുന്നത് റവന്യൂ ജീവനക്കാരുടെമേൽ അധികാരം സ്ഥാപിക്കാനാണ്. ഈ ഉത്തരവ് ഭരണപരമായി നിലനിൽക്കുന്നതല്ലെന്നും അടിയന്തരമായി പിൻവലിക്കണമെന്നും സംസ്ഥാന പ്രസിഡന്റ് ജി. ജയകുമാറും ജനറൽ സെക്രട്ടറി എം.എം. നജിമും ആവശ്യപ്പെട്ടു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: THIRUVANANTHAPURAM
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.