കായംകുളം: താലൂക്ക് ആശുപത്രിയിലെ മെഡിക്കൽ ഓഫീസർ ചിറക്കടവം കൊയ്പ്പള്ളിശേരിൽ ഡോ.ശ്രീരാജിനെ (29) വീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി.
ഇന്നലെ വൈകിട്ട് ആറ് മണിയോടെയാണ് സംഭവം. കായംകുളം നഗരസഭ മുൻ കൗൺസിലർ ബി.രാജന്റെയും പരേതയായ ഉഷയുടെയും ഏകമകനാണ്. നാല് മാസം മുമ്പായിരുന്നു ഉഷയുടെ മരണം. ശ്രീരാജ് ആറ് മാസം മുമ്പാണ് ആശുപത്രിയിൽ താത്കാലികമായി ജോലിയിൽ പ്രവേശിച്ചത്. അവിവാഹിതനാണ്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |