തിരുവനന്തപുരം: ഡിസംബർ 3 മുതൽ 6 വരെ തിരുവനന്തപുരം ചന്ദ്രശേഖരൻ നായർ സ്റ്റേഡിയം, യൂണിവേഴ്സിറ്റി സ്റ്റേഡിയം എന്നിവിടങ്ങളിലായി നടക്കുന്ന സംസ്ഥാന സ്കൂൾ കായിക മേളയിൽ ഒഫിഷ്യൽസിന് ആവശ്യമായി വരുന്ന സാധന സാമഗ്രികൾ സ്പോൺസർ ചെയ്യാൻ താത്പര്യമുള്ള സ്ഥാപനങ്ങളിൽ നിന്നും വ്യക്തികളിൽ നിന്നും അപേക്ഷ ക്ഷണിക്കുന്നു. വിവരങ്ങൾക്ക്: www.education.kerala.gov.in. അപേക്ഷകൾ 26ന് വൈകിട്ട് 5ന് മുമ്പായി സ്പോർട്സ് ഓർഗനൈസർ (സ്പോർട്സ് ആൻഡ് ഫിസിക്കൽ എഡ്യുക്കേഷൻ), പൊതുവിദ്യാഭ്യാസ ഡയറക്ടറുടെ കാര്യാലയം, തിരുവനന്തപുരം -14 എന്ന മേൽവിലാസത്തിൽ ലഭിക്കണം.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |