SignIn
Kerala Kaumudi Online
Wednesday, 24 April 2024 8.37 AM IST

എം.ബി.ബി.എസിന് 22,050 രൂപ ഫീസുള്ള 1429 സീറ്രുകൾ, ആദ്യ അലോട്ട്മെന്റിന് ഓപ്ഷൻ ഇന്നുകൂടി

sethescope

തിരുവനന്തപുരം: സർക്കാർ, സ്വാശ്രയ മെഡിക്കൽ, ഡെന്റൽ കോളേജുകളിൽ ആദ്യ അലോട്ട്മെന്റിന് നാളെ രാവിലെ 10വരെ www.cee.kerala.gov.inൽ ഓപ്ഷൻ നൽകാം. 24ന് താത്കാലിക അലോട്ട്മെന്റും 26ന് ആദ്യ അലോട്ട്മെന്റും പ്രസിദ്ധീകരിക്കും. നവംബർ നാലിന് വൈകിട്ട് മൂന്നിനകം കോളേജുകളിൽ പ്രവേശനം നേടണം. ഗവ.മെഡിക്കൽ കോളേജുകളിൽ എം.ബി.ബി.എസിന് 22,050 രൂപയും ബി.ഡി.എസിന് 19,850 രൂപയുമാണ് ഫീസ്. 12 ഗവ.മെഡിക്കൽ കോളേജുകളിലെ 1755 എം.ബി.ബി.എസ് സീറ്റുകളിൽ 1429 സീറ്റുകളിൽ എൻട്രൻസ് കമ്മിഷണർ അലോട്ട്മെന്റ് നടത്തും. ശേഷിക്കുന്ന സീറ്റുകൾ അഖിലേന്ത്യാ,നോമിനി ക്വാട്ടകളിലാണ്. പട്ടികജാതി വകുപ്പിന്റെ പാലക്കാട്ടെ മെഡിക്കൽ കോളേജിൽ നൂറിൽ എഴുപത് സീറ്റ് പട്ടികജാതിക്കാർക്കും രണ്ടെണ്ണം പട്ടികവർഗ്ഗക്കാർക്കുമാണ്. ജനറൽ മെറിറ്റ് 13%, ഓൾ ഇന്ത്യ ക്വാട്ട 15% എന്നിങ്ങനെയുമുണ്ട്. കൊല്ലം പാരിപ്പള്ളി മെഡിക്കൽ കോളേജിൽ 110 സീറ്രിൽ 39എണ്ണം ഇ.എസ്.ഐ ക്വാട്ടയിലും 50ശതമാനം സീറ്റുകൾ സംസ്ഥാന ക്വാട്ടയിലുമാണ്. കൊല്ലം അസീസിയ കോളേജിലേക്കും പുതിതായി ഓപ്ഷൻ നൽകാം.

സ്വാശ്രയ മെഡിക്കൽ കോളേജുകളിൽ 6,00,914 രൂപ മുതൽ 7,65,400 വരെയാണ് വാർഷിക ഫീസ്. എൻ.ആർ.ഐ ക്വാട്ടയിൽ 20ലക്ഷം രൂപയാണ് ഫീസ്. സ്വാശ്രയകോളേജുകളിൽ അലോട്ട്മെന്റ് ലഭിക്കുന്നവർ ഒരുലക്ഷവും എൻ.ആർ.ഐ ക്വാട്ടയിലുള്ളവർ അഞ്ചുലക്ഷവും എൻട്രൻസ് കമ്മിഷണർക്കും ശേഷിക്കുന്ന തുക കോളേജിലും അടയ്ക്കണം. വിവിധ സ്വാശ്രയകോളേജുകളിലെ ട്യൂഷൻ ഫീസ് ഇങ്ങനെ:- തിരുവല്ല പുഷ്പഗിരി, തൃശൂർ അമല, തൃശൂർ ജൂബിലി, കോലഞ്ചേരി മലങ്കര, കൊല്ലം ട്രാവൻകൂർ, കാരക്കോണം സി.എസ്.ഐ, കോഴിക്കോട് മലബാർ, തൊടുപുഴ അൽ അസ്ഹർ, വെഞ്ഞാറമൂട് ഗോകുലം, പെരിന്തൽമണ്ണ എം.ഇ.എസ് - 6,94,830 രൂപ വീതം. കോഴിക്കോട് കെ.എം.സി.ടി 6,87,410, തിരുവല്ല ബിലീവേഴ്സ് 6,00,914, പത്തനംതിട്ട മൗണ്ട് സിയോൺ 6,89,636, പാലക്കാട് പി.കെ ദാസ് 6,31,018, എറണാകുളം ശ്രീനാരായണ 7,65,400, പാലക്കാട് കരുണ 6,70,768, വയനാട് വിംസ് 7,55,062, തിരുവനന്തപുരം എസ്.യു.ടി 6,61,168. സ്വാശ്രയ ഡെന്റൽ കോളേജുകളിൽ 85ശതമാനം സീറ്റുകളിൽ 3,30,940രൂപയും 15ശതമാനം എൻ.ആർ.ഐ ക്വാട്ടയിൽ ആറു ലക്ഷവുമാണ് ഫീസ്. സ്വാശ്രയകോളേജുകളിലെ മുഴുവൻ സീറ്റുകളിലേക്കും എൻട്രൻസ് കമ്മിഷണറാണ് അലോട്ട്മെന്റ് നടത്തുന്നത്.

പ്രവേശനത്തിനുള്ള സംവരണ ക്രമം ഇങ്ങനെ:- സംസ്ഥാന മെറിറ്റ് 50%,സാമ്പത്തികപിന്നാക്കം 10%, ഈഴവ 9%, മുസ്ലിം 8%, മറ്റു പിന്നാക്ക ഹിന്ദു 3%, ലത്തീൻ കത്തോലിക്ക/ ആംഗ്ലോഇന്ത്യൻ 3%, ധീവര 2%, വിശ്വകർമ 2%, കുശവ 1%, മറ്റു പിന്നാക്ക ക്രിസ്ത്യാനി 1%, കുഡുംബി 1%, പട്ടികജാതി 8%, പട്ടികവർഗം 2%. ഒരു കോഴ്സും കോളേജും ചേർന്ന് റാങ്കും പ്രവേശനസാദ്ധ്യതയും കണക്കിലെടുത്താവണം ഓപ്ഷൻ നൽകാൻ.അലോട്ട്മെന്റ് കിട്ടിയാൽ താഴ്ന്ന ഓപ്ഷനുകൾ റദ്ദാവും. കുറഞ്ഞ ഫീസുള്ള സീറ്റുകൾ ഒഴിവുണ്ടെങ്കിലും അലോട്ട്മെന്റ് കിട്ടിയാൽ പിന്നീട് മാറാനാവില്ല.ഹെൽപ്‌ലൈൻ: 0471 2525300

ഗവ.മെഡിക്കൽ കോളേജുകളിലെ

ആകെ സീറ്റും സംസ്ഥാന ക്വാട്ടയും

തിരുവനന്തപുരം-250, 208

കൊല്ലം പാരിപ്പള്ളി-110, 55

ആലപ്പുഴ-175, 144

കോട്ടയം-175, 145

എറണാകുളം-110, 93

തൃശൂർ-175, 144

മഞ്ചേരി-110, 94

കോഴിക്കോട്-250, 206

കണ്ണൂർ-100, 85

ഇടുക്കി-100, 85

കോന്നി-100, 85

പാലക്കാട്-100, 85

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: 1
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.