SignIn
Kerala Kaumudi Online
Thursday, 25 April 2024 3.02 AM IST

കേരള സർവകലാശാലാ പി.ജി പ്രവേശനം

kerala-university

തിരുവനന്തപുരം: കേരള സർവകലാശാലയിൽ ഒഴിവുള്ള പി.ജി സീറ്റുകളിലേക്ക് കൊല്ലം,ആലപ്പുഴ,പത്തനംതിട്ട മേഖലയിലെ കോളേജുകളിലേക്ക് 25,26ന് കൊല്ലം എസ്.എൻ കോളേജിലും തിരുവനന്തപുരം മേഖലയിലെ കോളേജുകളിൽ 27,28ന് സെനറ്റ് ഹാളിലും സ്പോട്ട് അലോട്ട്മെന്റ് നടത്തും. വിവരങ്ങൾ http://admissions.keralauniversity.ac.in

21ന് തുടങ്ങാനിരുന്ന ഒന്നാം സെമസ്റ്റർ സി.ബി.സി.എസ്.എസ്, ബി.എ./ബി.എസ്‌.സി./ബി.കോം,ജൂലായ് 2022 (മേഴ്സിചാൻസ് - 2013 അഡ്മിഷൻ) പരീക്ഷകൾ നവംബർ 2 മുതൽ പുനക്രമീകരിച്ചു.

മേയിൽ നടത്തിയ ആറാം സെമസ്റ്റർ ബി.എസ്‌സി. ബോട്ടണി ആൻഡ് ബയോടെക്‌നോളജി,ബി.എസ്‌സി. ബയോടെക്‌നോളജി (മൾട്ടിമേജർ),ബി.എസ്‌സി ബയോകെമിസ്ട്രി ആൻഡ് ഇൻഡസ്ട്രിയൽ മൈക്രോബയോളജി (സപ്ലിമെന്ററി - 2016 അഡ്മിഷൻ, മേഴ്സിചാൻസ് - 2015 അഡ്മിഷൻ) കോഴ്സുകളുടെ പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. ‌

ഫെബ്രുവരിയിൽ നടത്തിയ മൂന്നാം സെമസ്റ്റർ എം.ബി.എ. (റെഗുലർ - 2020 സ്‌കീം,സപ്ലിമെന്ററി - 2014 & 2018 സ്‌കീം) പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു.


ജൂണിൽ നടത്തിയ ഏഴാം സെമസ്റ്റർ ഇന്റഗ്രേറ്റഡ് പഞ്ചവത്സര ബി.എ. എൽ.എൽ.ബി./ബി കോം.എൽ.എൽ.ബി./ബി.ബി.എ.എൽ.എൽ.ബി. പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു.

നാലാം സെമസ്റ്റർ സി.ബി.സി.എസ്.എസ്. ബി.എസ് സി. (റെഗുലർ - 2020 അഡ്മിഷൻ, ഇംപ്രൂവ്‌മെന്റ് - 2019 അഡ്മിഷൻ, സപ്ലിമെന്ററി - 2018, 2017, 2016 അഡ്മിഷൻ, മേഴ്സിചാൻസ് - 2015, 2014, 2013 അഡ്മിഷൻ), ആഗസ്റ്റ് 2022 പരീക്ഷയുടെ പോളിമർ കെമിസ്ട്രി കോഴ്സിന്റെ പ്രാക്ടിക്കൽ പരീക്ഷ 27 മുതൽ അതത് കോളേജുകളിൽ നടത്തും.

നാലാം സെമസ്റ്റർ ബി.എ./ബി.എസ്‌സി./ബി കോം. (ന്യൂജനറേഷൻ ഡബിൾ മെയിൻ പ്രോഗ്രാമുകൾ), നവംബർ 2022 (2020 അഡ്മിഷൻ) ഡിഗ്രി പരീക്ഷയുടെ വിജ്ഞാപനം പ്രസിദ്ധീകരിച്ചു.

കേരളസർവകലാശാലയുടെ അഞ്ചാം സെമസ്റ്റർ സി.ബി.സി.എസ്.എസ്. ബി.എ./ബി.എസ്‌സി./ബി കോം പരീക്ഷകളുടെ രജിസ്‌ട്രേഷൻ ആരംഭിച്ചു.

നവംബർ 25 ന് ആരംഭിക്കുന്ന ആറാം സെമസ്റ്റർ പഞ്ചവത്സര ബി.എ./ബി കോം./ബി.ബി.എ.എൽ.എൽ.ബി. മേഴ്സിചാൻസ് പരീക്ഷകൾക്ക് പിഴകൂടാതെ നവംബർ 10 വരെയും 150 രൂപ പിഴയോടെ നവംബർ 15 വരെയും 400 രൂപ പിഴയോടെ നവംബർ 17 വരെയും അപേക്ഷിക്കാം.

ഏപ്രിലിൽ നടത്തിയ അവസാന വർഷ ബി.എ. (ആന്വൽ സ്‌കീം) പരീക്ഷയുടെ സൂക്ഷ്മപരിശോധനയ്ക്ക് അപേക്ഷിച്ചവർ ഫോട്ടോ പതിച്ച ഐ.ഡി.കാർഡും ഹാൾടിക്കറ്റുമായി 25 മുതൽ 31 വരെയുള്ള പ്രവൃത്തി ദിനങ്ങളിൽ ബി.എ.റീവാല്യുവേഷൻ സെക്ഷനിൽ ഇ.ജെ അഞ്ച് ഹാജരാകണം.

വിവിധ കോളേജുകളിൽ പി.എസ്.സി പരീക്ഷ നടക്കുന്നതിനാൽ തിരുവനന്തപുരം,
കൊല്ലം,ആലപ്പുഴ,പന്തളം എന്നീ കേന്ദ്രങ്ങളിലെ മൂന്നാം സെമസ്റ്റർ സി.ബി.സി.എസ്.എസ്./സി.ആർ.
പരീക്ഷയുടെ മൂല്യനിർണ്ണയ ക്യാമ്പുകൾ 22ന് ശനിയാഴ്ച അവധിയാണ്.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: 1
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.