തിരുവനന്തപുരം: നോർക്ക റൂട്ട്സ്, ജർമ്മനിയിലെ ഫെഡറൽ എംപ്ളോയ്മെന്റ് ഏജൻസി, ജർമ്മൻ ഏജൻസി ഫോർ ഇന്റർനാഷണൽ കോ-ഓപ്പറേഷൻ എന്നിവ സംയുക്തമായി നടത്തുന്ന നഴ്സിംഗ് റിക്രൂട്ട്മെന്റ് പദ്ധതിയിലേക്ക് ഷോർട്ട് ലിസ്റ്റ് ചെയ്യപ്പെട്ടവർക്കുള്ള ഇന്റർവ്യൂ നവംബർ 2 മുതൽ 11 വരെ തിരുവനന്തപുരത്ത് മാസ്കോട്ട് ഹോട്ടലിൽ നടക്കും. ഇവർക്കുള്ള ഓൺലൈൻ അവബോധ പരിപാടി ഈ മാസം 25 ന് രണ്ടിന്. ഇന്റർവ്യൂ സ്ളോട്ടുകൾ ഇ- മെയിലിൽ ലഭിക്കാത്തവർ 1800-425-3939 എന്ന ടോൾഫ്രീ നമ്പറിൽ നോർക്കയുമായി ബന്ധപ്പെടുക.
ഷോർട്ട് ഫിലിം ഫെസ്റ്റിവൽ,
തിരക്കഥാ മത്സരം
തിരുവനന്തപുരം: ടിവി മേഖലയിലെ സംഘടനയായ കോൺടാക്റ്റിന്റെ ഷോർട്ട് ഫിലിം ഫെസ്റ്റിവലിലേക്കും തിരക്കഥാ രചനാ മത്സരത്തിലേക്കും എൻട്രികൾ ക്ഷണിച്ചു. ഷോർട്ട് ഫിലിം, ഡോക്യുമെന്ററി, ഷോർട്ട് ഫിക്ഷൻ, മിനി ഫിലിം, കാമ്പസ് ഫിലിം, മ്യൂസിക് ആൽബം, മൊബൈൽ ഫിലിം, ആഡ് ഫിലിം, ആനിമേഷൻ ഫിലിം വിഭാഗങ്ങളിലേക്കാണ് മത്സരം. മികച്ച എൻട്രികൾക്ക് പുരസ്കാരം ലഭിക്കും. ഹ്രസ്വചിത്ര തിരക്കഥകൾ അര മണിക്കൂറിൽ കവിയാത്ത സംപ്രേഷണ ദൈർഘ്യമുള്ളവ ആയിരിക്കണം. അപേക്ഷാഫോറം tvcontact96@gmail.com-ൽ. അവസാന ദിനം നവംബർ 15. ഫോൺ: 0471- 2305259, 9349392259.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |