നിയമവകുപ്പിൽ അസിസ്റ്റന്റ് കന്നഡ ട്രാൻസ്ലേറ്റർ ഗ്രേഡ് 2 (കാറ്റഗറി നമ്പർ 482/2020) തസ്തികയിലേക്ക് മേയ് 17 ന് നടത്തിയ എഴുത്തുപരീക്ഷ റദ്ദു ചെയ്തു. പുതിയ പരീക്ഷ നടത്തും. ഇതിലേക്ക് ഉദ്യോഗാർത്ഥികൾ വീണ്ടും സ്ഥിരീകരണം സമർപ്പിക്കേ
ണ്ട തീയതി പിന്നീട് പ്രസിദ്ധീകരിക്കും.
അഭിമുഖം
വനിത ശിശു വികസന വകുപ്പിൽ കെയർ ടേക്കർ (പുരുഷൻ) - എൻ.സി.എ വിശ്വകർമ്മ (കാറ്റഗറി നമ്പർ 358/2019) തസ്തികയിലേക്ക് നവംബർ 10 ന് പി.എസ്.സി ആസ്ഥാന ഓഫീസിൽ അഭിമുഖം നടത്തും. അറിയിപ്പ് ലഭിക്കാത്തവർ 0471 2546446 ൽ ബന്ധപ്പെടണം.
ഒ.എം.ആർ പരീക്ഷ
സാങ്കേതിക വിദ്യാഭ്യാസ വകുപ്പിൽ ട്രേഡ്സ്മാൻ (ഫിറ്റിംഗ്) (കാറ്റഗറി നമ്പർ 763/2021) തസ്തികയിലേക്ക് നവംബർ 10 ന് രാവിലെ 7.15 മുതൽ 9.15 വരെ ഒ.എം.ആർ പരീക്ഷ നടത്തും.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |