തിരുവനന്തപുരം: സ്വകാര്യ സ്കൂൾ അദ്ധ്യാപികയുടെ പരാതിയിൽ പെരുമ്പാവൂർ എം.എൽ.എ എൽദോസ് കുന്നപ്പിള്ളിയെ അറസ്റ്റ് ചെയ്യാനുള്ള പൊലീസിന്റെ നീക്കം കോടതി തടഞ്ഞു. പരാതിക്കാരിയുടെ മൊഴിയുടെ അടിസ്ഥാനത്തിൽ പുതിയ കേസെടുത്ത് അറസ്റ്റ് ചെയ്യാനായിരുന്നു ശ്രമം. ഇതാണ് ഏഴാം അഡിഷണൽ ജില്ലാ സെഷൻസ് ജഡ്ജി പ്രസൂൻ മോഹൻ തടഞ്ഞത്. ഇപ്പോൾ ഫയൽ ചെയ്ത മുൻകൂർ ജാമ്യ ഹർജിയിൽ അന്തിമ വിധി വരുന്നത് വരെ അറസ്റ്റ് ചെയ്യരുതെന്ന കർശന നിർദ്ദേശമാണ് കോടതി പൊലീസിന് നൽകിയത്. എൽദോസിനായി മുൻ അഡിഷണൽ പബ്ളിക് പ്രോസിക്യൂട്ടർ കുറ്റിയാനി സുധീർ ഹാജരായി.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |