തിരുവനന്തപുരം: കെ.എസ്.എഫ്.ഇ സ്റ്റാഫ് അസോസിയേഷന്റെ 30ാം സംസ്ഥാന സമ്മേളനം 11,12, 13 തീയതികളിൽ അമ്പലത്തറ ബി.എം കൺവെൻഷൻ സെന്ററിൽ നടക്കും. 11ന് രാവിലെ 9.30ന് പതാകജാഥ, ദീപശിഖാ റാലി. 12ന് രാവിലെ 10ന് സി.ഐ.ടി.യു സംസ്ഥാന പ്രസിഡന്റ് ആനത്തലവട്ടം ആനന്ദൻ സമ്മേളനം ഉദ്ഘാടനം ചെയ്യും. അസോസിയേഷൻ പ്രസിഡന്റ് എളമരം കരീം എം.പി അദ്ധ്യക്ഷനാകും. സ്നേഹവീട് ഫണ്ട് മന്ത്രി വി.ശിവൻകുട്ടി ഏറ്റുവാങ്ങും. 12ന് ഉച്ചയ്ക്ക് 12ന് പ്രതിനിധി സമ്മേളനം നടക്കും.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |